അന്നം തരുന്ന നാടിൻറെ ദേശീയ ദിനം അവിസ്മരണീയമാക്കി റിയാദ് ഹെല്പ് ഡെസ്ക്

നാദിർ ഷാ റഹിമാൻ

റിയാദ്: 91 -മത് ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യയ്ക്കു ഐക്യദാർഢ്യം രേഖപ്പെടുത്തി ദേശീയ ദിനം ആഘോഷിച്ച് റിയാദ് ഹെല്പ് ഡെസ്ക്. റിയാദ് കിംഗ് അബ്ദുല്ല പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ സൗദി ദേശീയ പതാക ഏന്തിയാണ് ചടങ്ങിൽ പങ്കെടുത്തത്.

ഘോഷയാത്ര, വാഹനറാലി, എന്നിവക്കു പുറമെ കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചത്. പ്രവാസി ഭാരത് പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നൗഷാദ് ആലുവ, ഷൈജു പച്ച, നവാസ് കണ്ണൂര്‍, ഡൊമിനിക് സാവിയോ, മുജീബ് കായകുളം, ഷൈജു നിലമ്പൂര്‍, റഫീഖ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് രൂക്ഷമായ സമയത്ത്‌ റിയാദിലെ ഇന്ത്യക്കാർക്ക് മരുന്നുകൾ , ഡോക്ടർമാരുടെ സേവനം ,ആംബുലൻസ് സേവനം, കൗൺസിലിംഗ് തുടങ്ങിയ സഹായങ്ങൾ  നൽകുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി നിലവിൽ വന്ന വാട്സ്ആപ് കൂട്ടായ്‌മയാണ്‌ റിയാദ് ഹെല്പ് ഡെസ്ക്. സംഘടനാ ചട്ടക്കൂടുകളുടെ അതിർവരമ്പുകൾ ഇല്ലാതെ സമൂഹത്തിലെ വിവിധ തുറകളിലുള്ള നിസ്വാർത്ഥ സേവകർ ഇന്നും സഹായങ്ങളുമായി  ഹെൽപ്‌ഡെസ്‌കിൽ സജീവമാണ്. 

Related posts

Leave a Comment