റിയാദ് കെഎംസിസി “ഫെസ്റ്റി വിസ്റ്റ 2021 ” നവംബർ 18 നു ആരംഭിക്കും .

നാദിർ ഷാ റഹിമാൻ

റിയാദ് : റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആവിഷ്ക്കരിച്ച രണ്ടു മാസം നീണ്ടു നിൽക്കുന്ന ‘ഫെസ്റ്റി വിസ്റ്റാ 2021’ നവമ്പർ 18 മുതൽ ജനുവരി 7 വരെ റിയാദിൽ നടക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബിസിനസ്‌ മീറ്റ്, ലീഡേഴ്‌സ് മീറ്റ്, സൈബർ മീറ്റ്, വെൽഫയർ മീറ്റ് എന്നിവയും ഫുട്ബാൾ ടൂർണമെന്റ്, ഷൂട്ട്ഔട്ട്, കമ്പ വലി മത്സരങ്ങൾ, ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ്, സമാപന സമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് അരങ്ങേറും.

പല പ്രതിസന്ധി ഘട്ടങ്ങളിലും റിയാദിലെ ഇന്ത്യൻ സമൂഹത്തിന് താങ്ങായി മാറാറുള്ള കെഎംസിസി പ്രവർത്തകർക്ക് കൂടുതൽ നേതൃപാഠവം നൽകുന്നതിന് നവംബർ 18 ലീഡേസ് മീറ്റ് സംഘടിപ്പിക്കും.

ഇ അഹമ്മദ് സാഹിബ് മെമോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 25, 26,27 ന് റിയാദിലെ എക്സിറ്റ് 18 ലെ ഗ്രീൻ ക്ലബ്ബിൽ നടക്കും.കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട,  10 കോർട്ടുകളുള്ള സൗദി അറേബ്യ യിലെ തന്നെ ഏറ്റവും വലിയ ബാഡ്മിന്റൺ ക്ലബ് അങ്കണത്തിലാണ് മത്‌സരം നടക്കുന്നത്. സിൻമാർ, ഐബിസി ക്ലബുകളുടെ സഹകരണത്തോടെയാണ് ടൂർന്മെന്റ് നടക്കുന്നത്. വിവിധ രാജ്യക്കാർ പങ്കെടുക്കുന്ന ടൂർണ്ണമെന്റിൽ 1000 ത്തോളം രെജിസ്ട്രേഷൻ പ്രതീക്ഷിക്കുന്നു. ജൂനിയർ വിഭാഗം മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.വിജയികൾക്ക് ട്രോഫിയും 20500 റിയാൽ പ്രൈസ് മണിയും സമ്മാനമായി നൽകും.

ഡിസംബർ 2 ന് വെൽഫയർ മീറ്റ് സംഘടിപ്പിക്കും. മയ്യത്ത് പരിപാലനം, നിയമ സഹായം തുടങ്ങി വിവിധ സേവനങ്ങൾ നടത്തി വരുന്ന റിയാദ് കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്ക് ഈ പരിപാടിയിലൂടെ കൂടുതൽ പരിശീലനം നൽകും.

സൈബർ ഇടങ്ങളിൽ ശക്തമായ ഇപെടലുകൾ നടത്തുന്നതിനും മാറി വരുന്ന ടെക്‌നോളജിയെ സംബന്ധമായ അവബോധമുണ്ടാക്കുന്നതിനും ഡിസംബർ  3 ന് സൈബർ മീറ്റ് സംഘടിപ്പിക്കും.

ഡിസംബർ 23,24 തീയതികളിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ അടിസ്ഥാനത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. സൗദിയിലെ പ്രൊഫഷണൽ കളിക്കാർ കളത്തിലിറങ്ങും. വിന്നേഴ്സിനു പ്രൈസ് മണി യും ട്രോഫിയും സമ്മാനമായി നൽകും.

സമാപന സമ്മേളനം ജനുവരി 7 ന് അസീസിയ നെസ്റ്റോ ഓഡിറ്ററിയത്തിൽ വെച്ച് നടക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ ഇശൽ സന്ധ്യയും അരങ്ങേറും. സി പി മുസ്തഫ, ജലീൽ തിരൂർ, യു പി മുസ്തഫ, ഷാഹിദ് മാസ്റ്റർ, മുജീബ് ഉപ്പട, അബ്ദുറഹ്മാൻ ഫറോക്ക് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

Related posts

Leave a Comment