Connect with us
48 birthday
top banner (1)

chennai

‘തല മാറി’; ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ യുവതാരം ഋതുരാജ് ഗെയ്ക്വാദ്

Avatar

Published

on

ചെന്നൈ: ഐപിഎല്ലിന്റെ ഓപ്പണിങ് മാച്ച്‌ നാളെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി നടക്കാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്സിൽ ‘തല മാറ്റം’. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞു. ഐപിഎല്‍ 2024 സീസണ്‍ നാളെ ആരംഭിക്കാനിരിക്കെയാണ് ധോണിയുടെ പിന്മാറ്റം. സിഎസ്കെയുടെ പുതിയ ക്യാപ്റ്റനായി യുവ താരം ഋതുരാജ് ഗെയ്ക്വാദിനെ തെരഞ്ഞെടുത്തു. 5 ഐപിഎല്‍ കിരീടങ്ങളാണ് ധോണിയുടെ നേതൃത്വത്തില്‍ സിഎസ്കെ ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്. ഐപിഎല്ലിനു മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ ഋതുരാജിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ സിഎസ്കെ പുതിയ ക്യാപ്റ്റനായി ഋതുരാജിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നുഐപിഎല്ലില്‍ ആകെ 52 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഋതുരാജ് 2019 മുതല്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമാണ്. ഐപിഎല്ലില്‍ 133 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് ധോണി. മുൻ മുംബൈ നായകൻ രോഹിത് ശർമ 87 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ്. ഈ സീസണിന്റെ അവസാനത്തോടെ ധോണി വിരമിക്കും എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്

chennai

ലൈംഗിക പീഡന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍

Published

on


ചെന്നൈ: ലൈംഗിക പീഡന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സ്‌കൂള്‍ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ റദ്ദാക്കി പിരിച്ചുവിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് 255 പേരുടെ പ്രഥമിക പട്ടിക തയാറാക്കി. അധ്യാപകര്‍ക്കെതിരായ കുറ്റങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പരിശോധിച്ച ശേഷമാവും നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ യോഗ്യത റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമൊഴി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. പത്തു വര്‍ഷത്തിനിടെ ലൈംഗിക പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.

Advertisement
inner ad

സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കൃഷ്ണഗിരിയില്‍ അടുത്തിടെയാണ് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

Advertisement
inner ad
Continue Reading

chennai

കണ്ണൂര്‍ സ്വദേശിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി

Published

on


ചെന്നൈ: കണ്ണൂര്‍ സ്വദേശിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. തമിഴ്‌നാട് റോയപ്പേട്ടയിലാണ് സംഭവം. 2000 രൂപയുടെ വ്യാജ നോട്ടുകളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ സ്വദേശി റാഷിദിന്റെ കാറില്‍ നിന്ന് വ്യാജ നോട്ടുകള്‍ പിടികൂടിയത്.

പ്രതിയെ ചോദ്യംചെയ്ത് വരികയാണ്. പ്രതിയുടെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.കറന്‍സിയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Advertisement
inner ad
Continue Reading

chennai

തമിഴ്നാട് തേനി ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു

Published

on


ചെന്നൈ: തമിഴ്നാട് തേനി ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം വനാതിര്‍ത്തിയിലൂടെ പോകുമ്പോള്‍ വനത്തില്‍ നിന്നുമെത്തിയ കാട്ടാനയാണ് ഇവരെ ആക്രമിച്ചത്. ഉടന്‍ തന്നെ ഗൂഡല്ലൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading

Featured