Kuwait
റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ന് നവ നേതൃത്വം!
കുവൈറ്റ് സിറ്റി : 2010 ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചു പേരിൽ നിന്നും തുടങ്ങിയ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും കുവൈറ്റിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. 2024-2025 വർഷത്തിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും, ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ ക്രിക്കറ്റ് പ്രേമികൾക്കി ടയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് പുതിയ നേതൃത്വം വന്നി രിക്കുന്നത്. 2024 ഫെബ്രുവരി 2 നു അബുഹലീഫയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.
ബി എസ് പിള്ള (മുഖ്യ രക്ഷാധികാരി), ഡോ.ആദർശ് അശോകൻ (രക്ഷാധികാരി), ജിതേഷ് മോഹൻദാസ് (രക്ഷാധികാരി), അനീഷ് കെ അശോക് (ചെയർമാൻ),യോഗേഷ് താമോർ (വൈസ് ചെയർമാൻ), ജിജോ ബാബു ജോൺ (ടീം കോർഡിനേറ്റർ),വിപിൻ രാജേന്ദ്രൻ (പ്രസിഡന്റ്), ലിജു മാത്യൂസ് (വൈസ് പ്രസിഡന്റ്),വിനീത് വിജയൻ (വൈസ് പ്രസിഡന്റ്), ജയേഷ് കോട്ടോള (ജനറൽ സെക്രട്ടറി), ശിവ കൊട്ടി റെഡ്ഡി (സെക്രട്ടറി),ദില്ലു ദിലീപൻ (ട്രഷറർ),രാഹുൽ പാച്ചേരി (ജോയിന്റ് ട്രഷറർ), ബിപിൻ ഓമനക്കുട്ടൻ(സ്‌പോൺസർഷിപ് മാനേജർ), ഷിജു മോഹനൻ (സോഷ്യൽ മീഡിയ മാനേജർ), അരുൺ കൃഷ്ണ (യൂണിഫോം മാനേജർ).
മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായി ജോയ്‌സ് ജോസഫ്,അരുൺ തങ്കപ്പൻ, ഷമീർ പൂവത്താൻ കണ്ടി,ആദർശ് പറവൂർ,സിനിജിത് ദേവരാജ്,മനോജ് റോയ്,സുരേഷ് ഡോൺ,റിജോ പൗലോസ് എന്നിവരെയും തിരഞ്ഞെടുത്തു. ടൂർണമെന്റ് നടത്തിപ്പിനായി സുമൻ,അജിത് ഉല്ലാസ്,രഞ്ജിത് കെ പി,വിജിത് കുമാർ എന്നിവരെയും നെറ്റ്സ് കോർഡിനേറ്റർസ് ആയി റിജോ പൗലോസ്, അബ്ദുൽ റഹ്മാൻ എന്നിവരെയും തിരഞ്ഞെടുത്തു. ക്യാപ്റ്റിൻ ആയി വിപിൻ രാജേന്ദ്രനും വൈസ് ക്യാപ്റ്റൻ ആയി ജയേഷ് കൊട്ടോളയും തുടരാൻ യോഗത്തിൽ തീരുമാനിച്ചു. റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് മലയാളികൾക്കിടയിൽ ക്രിക്കറ്റ് – മറ്റു കായിക വിനോദങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ വളർത്തി കൊണ്ടുവരുന്നതിൽ പ്രാധാന്യം നൽകാനുംഅത്തരത്തിൽ വിവിധ ടൂർണമെന്റുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
Kuwait
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കുവൈറ്റ് നിലവിൽ വന്നു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ത്യൻ നഴ്സിംഗ് സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ യു എൻ എ കമ്മിറ്റി നിലവിൽ വന്നു. ഫഹാഹീൽ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് സഞ്ജിത്ത് പോൾ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു എൻ എ കുവൈറ്റ് ഘടകം പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. രമ്യ ആക്സിനോവ് സ്വാഗതം ആശംസിച്ചു.
ഭാരവാഹികൾ: സഞ്ജിത്ത് പോൾ-പ്രസിഡന്റ്, രമ്യ ആക്സിനോവ് ജനറൽ സെക്രട്ടറി, ഫാരിസ് കല്ലൻ (ട്രഷറർ), ശ്രീരാഗ് നാവായത്ത്, താര മനോജ് (വൈസ് പ്രസിഡന്റുമാർ), ധന്യരാജ് തരകത്ത്, ടിന്റു പ്രകാശ് (ജോയിന്റ് സെക്രട്ടറിമാർ), ഷുഹൈബ് മുഹമ്മദ് (ജോയിന്റ് ട്രഷറർ), ജിനീഷ് ഫിലിപ്പ് (നാഷണൽ കോഓർഡിനേറ്റർ)എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി ജോഷി ജോസഫ്, നിഹാസ് വാണിമേൽ, രേഖ ടിഎസ്, റമീസ് തെക്കേക്കര ,ശിൽപ കെഎസ്, ജാവേദ് ബിൻ ഹമീദ്എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്. ചർച്ചയിൽ ഒരു വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കുള്ള രൂപരേഖ തയ്യാറാക്കി. മെയ് മാസം നഴ്സിംഗ് ദിനാചരണത്തിന്റെ ഭാഗമായി നഴ്സസ് കുടുംബത്തിന്റെ മെഗാ ഇവന്റ് നടത്തുവാനും തീരുമാനിച്ചു. ട്രഷറർ ഫാരിസ് കല്ലൻ നന്ദി പ്രകാശിപ്പിച്ചു.
Kuwait
ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു.
കുവൈറ്റ് സിറ്റി / ആലപ്പുഴ : ഒഐസിസി നാഷണൽ കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടിയുടെ ഭാര്യ ആനി ജോർജിന്റെ നിര്യാണത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, മുൻ ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ, മുൻ നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം എന്നിവർ ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു
Kuwait
കെ. കെ. എം. എ. സർഗോത്സവ് 2025 സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോൺ സർകോൽസവ് 2025 സാൽമിയ സുന്നി സെന്ററിൽ സംഘടിപ്പിച്ചു. സിറ്റി സോൺ ആർട്സ് വിഭാഗം വൈസ് പ്രസിഡന്റ് അബ്ദുള്ള കാരാപ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് റഈസ് സ്വാഗതവും ജമീൽ മുഹമ്മദ് ഖിറാഅത്തും നടത്തി. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉത്ഘാടനം ചെയ്തു. സിറ്റി, സാൽമിയ, ജഹ്‌റ, ഹവല്ലി, കർണാടക എന്നീ അഞ്ചു ബ്രാഞ്ചുകളിൽ നിന്ന് പങ്കെടുത്ത മൽത്സരാർഥികൾ ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ക്വിസ്, ഹിന്ദി ഷായരി എന്നിവയിൽ മികവുറ്റ പ്രകടനം കാഴ്ച വെച്ചു.
മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ പി. എം.ഹനീഫ ജഹ്‌റ, കെ. കെ.അഷ്‌റഫ് (ഖിറാ അത്ത് ) ശരീഫ്, കെ. കെ. അഷ്‌റഫ് ( മാപ്പിളപ്പാട്ട് ) കെ. പി.റഷീദ്, സിദ്ദിഖ് പൊന്നാനി (പ്രസംഗം ) ജസീൽ വാവാട്, യഹ്‌യ ഖാൻ വാവാട്, സൈദലവി പട്ടാമ്പി (സാൽമിയ ) റഫീഖ് ഇബ്രാഹിം, പി. എം. ഹനീഫ്, ഇക്ബാൽ ജഹ്‌റ (ക്വിസ് മത്സരം )എന്നീ വിജയികൾക്കുള്ള ഉപഹാരം കേന്ദ്ര നേതാക്കൾ വിതരണം ചെയ്തു. കേന്ദ്ര ചെയർമാൻ എപി. അബ്ദുൽ സലാം, കേന്ദ്ര പ്രസിഡന്റ് കെ ബഷീർ, ജനറൽ സെക്രട്ടറി ബിഎം ഇഖ്ബാൽ, സിറ്റി സോൺ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഷാദിയ, സിറ്റി സോൺ ജനറൽ സെക്രട്ടറി അബ്ദുറസാഖ് എൻ കെ, കേന്ദ്ര നേതാക്കളായ സംസം റഷീദ്, ഹമീദ് മുൽക്കി, ജബ്ബാർ ഗുർപൂർ എന്നിവർ നിർവഹിച്ചു
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News1 month ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured20 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login