ഋഷിരാജ് സിംഗ് ഇന്നു വിരമിക്കും

തിരുവനന്തപുരംഃ 36 വര്‍ഷത്തെ സേവനത്തിന് ശേഷം ജെയില്‍ ഡിജിപി ഋഷിരാജ് സിം​ഗ് ഇന്ന് വിരമിക്കും. വിരമിച്ച ശേഷവും കേരളത്തില്‍ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്. ട്രാന്‍സ്‌പോട്ട് കമ്മീഷണറായിരിക്കെ നടത്തിയ പരിഷ്കാരങ്ങള്‍ കേരളത്തില്‍ അപകട മരണങ്ങള്‍ കുറയ്കാന്‍ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. എക്സൈസ് കമ്മിഷണറായിരിക്കെ, സ്പിരിറ്റ് ലോബികള്‍ക്കെതിരേയും സന്ധിയില്ലാതെ പോരാടി. കോളിളക്കം സൃഷ്ടിച്ച ഇസ്രോ ചാരക്കേസില്‍ മറിയം റഷീദയെന്ന മാലിക്കാരിയുടെ പാസ്പോര്‍ട്ടിലെ തിരിമറി കണ്ടെത്തിയതും ഋഷിരാജ് സിങ് ആണ്.

കര്‍ക്കശക്കാരനായ പോലീസ് ഓഫീസര്‍ എന്നു പേരെടുത്തപ്പോഴും സാധാരണക്കാരന്‍റെ പക്ഷം നിന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1985 ബാച്ച് കേരള കേഡര്‍ ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്.

ഏറെക്കാലവും സര്‍വീസ് കേരളത്തില്‍ തന്നെ. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു. വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Related posts

Leave a Comment