ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട റിഷി പൽപ്പു കോൺഗ്രസിന്റെ പ്രാഥമികാംഗത്വം സ്വീകരിക്കുന്നു. ഞായറാഴ്ച നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി സെന്റർ ഫോർ സ്റ്റഡീസിൽ വച്ച്‌ നടക്കുന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്നാണ് അംഗത്വം സ്വീകരിക്കുക. ബിജെപിയുടെ പോഷക സംഘടന ഒബിസി മോർച്ചയുടെ സംസ്‌ഥാന ഉപാധ്യക്ഷനായിരിക്കുമ്പോഴാണ് റിഷി പൽപ്പു നടപടി നേരിട്ടത്. കുഴൽപ്പണ വിവാദത്തിൽ ബിജെപി സംസ്ഥാനനേതൃത്വം തന്നെ വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ ബിജെപി തൃശൂർ ജില്ലാ നേതൃത്വത്തേ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് ഫേസ്ബുക് പോസ്റ്റിട്ടതിനായിരുന്നു വിശദീകരണം പോലും ചോദിക്കാതെ റിഷി പൽപ്പുവിനെതിരെ നടപടിയെടുത്തത്. കെ സുധാകരന്റെ അധ്യക്ഷനായതിനു ശേഷം ശക്തമായ പാർട്ടി സംവിധാനത്തിലേക്ക് കോൺഗ്രസ് മാറുന്നതിന്റെ സൂചനയാണുള്ളതെന്ന് റിഷി പൽപ്പു അഭിപ്രായപ്പെടുന്നു. ശരിയായ ദിശയിലെത്തിയ കോൺഗ്രസിലേക്ക് വരുന്നത് വലിയ അഭിമാനമാണുള്ളതെന്നും അതിന് നന്ദി പറയുന്നത് കെപിസിസി അധ്യക്ഷൻ കെ സുധാകരനോടാണെന്നും റിഷി പൽപ്പു പറഞ്ഞു.

Related posts

Leave a Comment