Kuwait
പ്രവാസി സാഹിത്യോത്സവ് : കുവൈത്ത് സിറ്റി സോണിന് കിരീടം
കുവൈറ്റ് സിറ്റി : രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിൽ കുവൈത്ത് സിറ്റി സോണിന് കലാ കിരീടം. ദഫ്മുട്ട്, ഖവാലി, സംഘഗാനം, മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, പ്രസംഗം, പ്രബന്ധരചന, കഥ-കവിതാരചന, മാഗസിൻ ഡിസൈനിംഗ് തുടങ്ങിയ 59 ഇന മത്സരങ്ങളിൽ കുവൈത്തിലെ അഞ്ചു സോണുകളിൽ നിന്നായി നാന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ഫാമിലി, യൂനിറ്റ്, സെക്ടർ മത്സരങ്ങൾക്ക് ശേഷം സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ഖൈത്താനിൽ 3 വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്. ഫർവാനിയ സോൺ ഫസ്റ്റ് റണ്ണറപ്പും, ജലീബ് സോൺ സെകന്റ് റണ്ണറപ്പും ട്രോഫി നേടി. കലാപ്രതിഭയായി നവീൻ ബദറുദ്ദീൻ (ജലീബ്), സർഗപ്രതിഭയായി അൻസില സവാദ് (ജഹ്റ) എന്നിവരെ തെരെഞ്ഞെടുത്തു.
സാംസ്കാരിക സമ്മേളനം അലവി സഖാഫി തെഞ്ചേരിയുടെ അധ്യക്ഷതയിൽ അഹമ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി ജഅഫർ സ്വാദിഖ് സി എൻ സാംസ്കാരിക പ്രഭാഷണം നടത്തി. മൽസരങ്ങളും സ്വാർത്ഥതയും കൊടികുത്തുന്ന ആധുനിക ലോകത്ത് പരസ്പ്പരം ഉൾക്കൊള്ളാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നത് അതീവ പ്രാധാന്യം ഉണ്ടെന്നും അത് കഴിഞ്ഞ കുറേ കാലങ്ങളിലായ് സാഹിത്യോത്സവിലൂടെ സാധ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ധഹം പറഞ്ഞു. യുജിസി നെറ്റ് പരീക്ഷയിൽ വിജയം നേടിയ മുൻ ആർ എസ് സി സെക്രട്ടറി സലീം മാസ്റ്ററെ അനുമോദിച്ചു. ഷിഫ അൽജസീറ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് അസീം സേട്ട് സുലൈമാൻ, അബ്ദുല്ല വടകര, സത്താർ ക്ലാസിക്ക്, ഹാരിസ് പുറത്തീൽ, അൻവർ ബലക്കാട്, ശിഹാബ് വാരം തുടങ്ങിയവർ സംബന്ധിച്ചു.
Kuwait
കെ.ഡി.എൻ.എ കുവൈറ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അംഗങ്ങളുടെ കുട്ടികളിൽ ഈ വര്ഷത്തെ പത്ത് – പന്ത്രണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾ ക്കുള്ള ഉപഹാരവും ക്യാഷ് അവാർഡുകളുംവിതരണം ചെയ്തു. സിബിഎസ്ഇ പത്തിൽ ഏറ്റവും ഉയർന്ന വിജയം നേടിയ നസൽ മോഹിദ് നാസിർ, കേരള എസ്.എസ്. എൽ.സി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ, കേരള ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇഫ്‌ന അസീസ്, സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കരയുമാണ് അവാർഡ് ജേതാക്കളായത്. കുട്ടികളുടെ അസാന്നി ധ്യത്തിൽ മാതാപിതാക്കൾ അവാർഡ് ഏറ്റുവാങ്ങി. കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, ആക്ടിങ് പ്രസിഡന്റ് ഷിജിത് കുമാർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, ട്രഷറർ മൻസൂർ ആലക്കൽ, മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
Kuwait
ആവേശ കൊടുങ്കാറ്റായി പൽപക് അഗം ബാൻഡ് സംഗീത നിശ
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റി (പൽപക്) ന്റെ പതിനാറാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൽപ്പഗം – 24 ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടുംപ്രവാസി ചരിത്ര ത്തിൻറെ ഭാഗമായി മാറി. മൈതാൻ ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. പൽപ്പക് പ്രസിഡണ്ട് സക്കീർ പുതുനഗരം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനറും പല്പക് ജനറൽ സെക്രട്ടറിയുമായ പ്രേംരാജ് സ്വാഗതവും ട്രഷറർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു. വിശിഷ്ട അതിഥികൾക്കുള്ള ഉപഹാരങ്ങൾ ഹരീഷ് ശിവരാമകൃഷ്ണൻ വിതരണം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഹംസ പയ്യന്നൂർ സംസാരിച്ചു. പതിനാറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം പൽപക് വൈസ് പ്രസിഡൻറ് രാജേഷ് പരിയാരത്തിന് ആദ്യം കോപ്പി നൽകിക്കൊണ്ട് സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. ചടങ്ങുകൾക്ക് ശിവദാസ് വാഴയിൽ, പി എൻ കുമാർ, സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, അരവിന്ദാക്ഷൻ, വേണു കുമാർ, ജിജു മാത്യു, ഹരീഷ്, സി പി ബിജു, സുഷമ , രാജി ജയരാജ് എന്നിവർ നേതൃത്വം നൽകി.
സംഗീതത്തിൻറെ അകമറിഞ്ഞ ലോക പ്രശസ്തി നേടിയ ഹരീഷ് ശിവരമകൃഷ്ണൻറെ നേതൃത്വത്തിൽ കുവൈറ്റിൽ ആദ്യമായി എത്തിച്ചേർന്ന് അഗം ഫുൾ ബാൻഡ് സംഗീത നിശ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ആസ്വാദകരിൽ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയർത്തി. കുവൈറ്റിലെ വേദികളിൽ പരിചിതമായ ഓർക്കസ്ട്ര കളിൽ നിന്ന് വേറിട്ട അനുഭൂതിയായി ആസ്വാദക ഹൃദയം കീഴടക്കി അഗംബ്രാൻഡ് സംഗീതത്തിന് ചലിക്കാനാവുന്ന വ്യത്യസ്ത സരണികളെ അനുഭവ വേദ്യമാക്കി. സംഘാടകരുടെ കണക്കുകളും തെറ്റിച്ചുകൊണ്ട് പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുമ്പേ കാണികൾ വേദിയിലേയ്ക്ക് ഒഴുകി എത്തി. കാലവും പ്രായവും കടന്നു സഞ്ചരിക്കുവാൻ സംഗീതത്തിന് സാധിക്കുമെന്ന് തെളിയിക്കുന്ന തരത്തിൽ യുവതലമുറയെയും പഴയതലമുറയെയും ഒരുപോലെ കുളിരണിയിക്കുന്നതായി മാറി പൽപ്പഗം 24 ൻ്റെ സംഗീത സന്ധ്യ.
Kuwait
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ ശ്രീ മുഖ്താർ അബ്ബാസ് നഖ് വി പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി : പ്രമുഖ ആരോഗ്യശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസക്ക് നൽകി കൊണ്ട് മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ് വി പ്രകാശനം ചെയ്തു. ഫഹാഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ (എഫ് എ ഐ പി എസ് ) വച്ച് നടന്ന “ഏഷ്യാനെറ്റ് ന്യൂസ് എജ്യുക്കേഷൻ എക്സലൻസ് അവാർഡ്സ് 2024″പരിപാടിയിൽ വച്ചാണ് ഔപചാരിക ലോഗോ പ്രകാശനം നിർവഹിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണവും പിന്തുണയും നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സമർപ്പണത്തെ ശ്രീ മുഖ്താർ അബ്ബാസ് നഖ് വിതൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു. ആതുരസേവന രംഗത്തുള്ള മെട്രോയുടെ പങ്കിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു, “നിലവാരമുള്ള സേവനത്തിനും അധഃസ്ഥിതരെ സഹായിക്കുന്നതിനുള്ള പ്രതിബദ്ധത യ്ക്കും പേരുകേട്ട ആരോഗ്യദാദാക്കളാണ് മെട്രോ “എന്ന് വിശേഷിപ്പിച്ച അദ്ദേഹം മെട്രോയുടെ തുടർച്ചയായ വിജയത്തിനായി ഹൃദയംഗമമായ പ്രാർത്ഥനകൾ അർപ്പിച്ചു. ആതുരസേവനരംഗത്തെ ഒരു ദശാബ്ദക്കാലത്തെ മികവിനെ അനുസ്മരിക്കുന്ന ഈ ചടങ്ങിൽ , ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ അഭിസംബോധന ചെയ്തു സംസാരിച്ചു .10 വർഷമായി കുവൈറ്റിൽ വിജയകരമായി സേവനമനുഷ്ഠിച്ച മെട്രോ മെഡിക്കൽ ഗ്രൂപ്പ് അന്താരാഷ്ട്രതലത്തിൽ വിപുലീകരണത്തിൻറെ ആദ്യപടിയായി, യുഎഇയിലെ ഷാർജയിൽ ഒരു ശാഖയും പ്രവർത്തിക്കുന്നുണ്ട് .
ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷത്തിലുടനീളം സാധാരണക്കാർക്ക് ഏറ്റവും താങ്ങാനാവുന്ന ചികിത്സകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ പരിചരണം നൽകിക്കൊണ്ട് സമൂഹത്തിന് ആരോഗ്യപരിരക്ഷ ലഭ്യമാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. അശരണരായ ആളുകൾക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ പ്രത്യേക ഓഫറുകളും ആരോഗ്യ പരിപാടികളും ഉൾപ്പെടുത്തി വാർഷിക ആഘോഷങ്ങൾ നടക്കുമെന്ന് മെട്രോ മാനേജ്മന്റ് പ്രഖ്യാപിച്ചു. വാർഷികാഘോഷങ്ങൾക്ക് പുറമേ, പുതിയ സ്പെഷ്യാലിറ്റി ഡോക്ടർമാരെയും നൂതന ചികിത്സാരീതികളെയും ഉൾപ്പെടുത്തി സേവനങ്ങൾ വിപുലീകരിക്കുമെന്നും, ഡേ കെയർ സർജറി, ഡിജിറ്റൽ എക്സ്-റേകൾ, ക്ലോസ്ഡ് ആൻഡ് ഓപ്പൺ എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, മാമ്മോഗ്രഫി, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ തുടങ്ങിയ അത്യാധുനിക സേവനങ്ങൾ മെട്രോയിൽ ലഭ്യമാന്നെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login