Cinema
മിസ്റ്റർ വിനായകൻ താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി; നടൻ അനീഷ് ജി

കൊച്ചി: ഉമ്മൻചാണ്ടിയെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ നടൻ വിനായകനെതിരെ വിമർശനവുമായി നടൻ അനീഷ് ജി. ഉമ്മൻചാണ്ടിസാർ
ജന മനസ്സുകളിൽ നിങ്ങളിലും
ഒരുപാട് മുകളിലാണ് എന്നുള്ളത്
ഒരു യഥാർഥ്യമാണ് അതിൽ നിങ്ങൾ അസ്വസ്ഥനായിട്ട് കാര്യമില്ല അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
Mr. വിനായകൻ,
ഞാനും നിങ്ങളും
ഒരേ ഇൻഡസ്ട്രിയിൽ
ഈ നിമിഷവും
നില നിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച്
ഓഡിയൻസിന് മുന്നിൽ
നിങ്ങളോളം സ്വാധീനം
ഇന്ന് എനിക്കില്ലയെന്നത്
ഒരു യാഥാർഥ്യമാണ്. അതുപോലെ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിസാർ
ജന മനസ്സുകളിൽ നിങ്ങളിലും
ഒരുപാട് മുകളിലാണ് എന്നുള്ളതും
ഒരു യഥാർഥ്യമാണ്.
രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ്
അദ്ധ്യേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം.
അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ
ഒന്നാം പേജ് മുഴുവൻ
ആ മഹത് വെക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ irritate ചെയ്തതും.
നല്ലൊരു അഭിനേതാവ്
എന്ന നിലയിൽ നിങ്ങളോടുള്ള
ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ…
താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി!!
Cinema
‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’; സിനിമ തെറ്റായ സന്ദേശമെന്ന് അഡ്വ.വിഷ്ണു വിജയൻ

കൊച്ചി: നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ നൽകുന്നത് തെറ്റായ സന്ദേശമെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.വിഷ്ണു വിജയൻ. സിനിമ ചർച്ചയ്ക്ക് വെക്കുന്ന പ്രമേയം സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ ഇന്നലെയാണ് കണ്ടത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. നാരായണീയുടെ മൂന്ന് ആൺമക്കളും മൂന്ന് തരത്തിലാണ് തങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മൂന്ന് ആണ്‍മക്കളില്‍ മനസില്‍ ഏറ്റവും ഏറ്റവും അധികം പതിഞ്ഞത് ജോജു അവതരിപ്പിച്ച സേതു എന്ന കഥാപാത്രമാണ്. സഹോദരങ്ങൾക്കിടയിൽ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ ഉള്ളത് അയാൾക്കാണെന്ന് നമുക്ക് തോന്നും. മറ്റുള്ളവരുടെ ഉള്ളിലെ ചിന്തകള്‍ എങ്ങനെയാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയം വേണ്ടി വരുമെങ്കിലും സേതു എങ്ങനെയുള്ള ആളാണെന്ന് എളുപ്പം മനസിലാക്കാൻ നമുക്ക് കഴിയും. സിനിമയിൽ അഭിനയിച്ച മുഴുവൻ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിൽ തർക്കമില്ല. അപ്പോഴും മനസ്സിനെ വല്ലാതെ അലട്ടിയ ചില സന്ദർഭങ്ങളും ഈ സിനിമയിലുണ്ട്. അത് സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധമാണ്. കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് സംവിധായകൻ നൽകിയ അഭിമുഖത്തിൽ ചില വാദങ്ങൾ ഉയർത്തി ആ രംഗങ്ങളെ ന്യായീകരിക്കുന്നതായി കണ്ടു. ആ സഹോദരങ്ങൾ ചെറുപ്പത്തിൽ എവിടെയും കണ്ടുമുട്ടുന്നില്ലെന്നും പക്വതയെത്തിയ ശേഷമാണ് ഇരുവരും കാണുന്നതും സൗഹൃദത്തിൽ ആകുന്നതും അവർക്കിടയിൽ ലൈംഗിക ബന്ധം ഉൾപ്പെടെയുള്ളവ സംഭവിക്കുന്നതെന്നും സംവിധായകൻ പറയുകയുണ്ടായി. ആതിര, നിഖിൽ എന്നീ രണ്ടു കുട്ടികളുടെ ബന്ധത്തെപ്പറ്റി പറയുമ്പോൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത് സമൂഹത്തിൽ ഏതുതരം സന്ദേശമാണ് നൽകുകയെന്നത് സിനിമയുടെ പിന്നണിയുള്ളവർ ചിന്തിക്കേണ്ടതായിരുന്നു. തന്റെ ചിത്രത്തിലൂടെ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുകയല്ല ഉദ്ദേശമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുതന്നെയാണ് പ്രമേയം ഉയർത്തി അതിലുള്ള ആശങ്കയും പങ്കുവെക്കുന്നത്. ലഹരി ഉപയോഗവും അതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനിടയിൽ രക്ത ബന്ധങ്ങൾക്കിടയിലെ ലൈംഗികബന്ധവും മറ്റും പ്രമേയമായി ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ സമൂഹത്തിൽ അത് അശുഭകരമായ തലങ്ങളാകും പങ്കുവെക്കപ്പെടുക. ഇപ്പോൾ തന്നെ സമൂഹത്തിൽ ആഴത്തിലുള്ള ലഹരി ഉപയോഗത്തിനും വയലൻസിനും വഴിയൊരുക്കിയതിൽ സിനിമകളുടെ സാന്നിധ്യം നമുക്ക് അറിയാവുന്നതാണ്. ജോജുവിന്റെ തന്നെ ചുരുളി എന്ന ചിത്രത്തിലെ അസഭ്യം നിറഞ്ഞ ഡയലോഗുകൾ ഈ നാട്ടിലെ കുട്ടികൾപോലും വ്യാപകമായി ഉപയോഗിക്കുന്നു. ഈ അടുത്ത് ഇറങ്ങിയ മാർക്കോയും ഏതു തലത്തിൽ നിന്നുകൊണ്ടാണ് പ്രേക്ഷകരെ സ്വാധീനിച്ചതെന്നും നമുക്കറിയാം. ആരുടെയെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയല്ല. മറിച്ച് ഇത്തരം പ്രമേയങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുവാൻ ഇടയുള്ള അനന്തരഫലങ്ങളെ ഓർമപ്പെടുത്തുകയാണ്.
Cinema
അമ്മ – മകൻ ബന്ധത്തിൻ്റെ കാണാതലങ്ങൾ തേടുന്ന മദർ മേരി പൂർത്തിയായി

മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച “മദർ മേരി” ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
പ്രായമായ അമ്മയും മുതിർന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ട് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവെ ജയിംസ്, അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിൻ്റെ കാതലായ വിഷയം.
ജയിംസിനെ വിജയ്ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലാലി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇവരെ കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും മദർ മേരിയിൽ അഭിനയിക്കുന്നു.
ബാനർ – മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം – ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം – സലാം വീരോളി, ഗാനങ്ങൾ – ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം – സന്തോഷ്കുമാർ, കല – ലാലു തൃക്കുളം, കോസ്റ്റ്യും – നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം – എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് – എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ് – പ്രശാന്ത് കൽപ്പറ്റ, പിആർഓ – അജയ് തുണ്ടത്തിൽ
chennai
എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന.ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ലണ്ടനിലായിരുന്ന എ ആർ റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login