Kerala
പാലക്കാട് സിപിഎമ്മിൽ കലാപം: കൊഴിഞ്ഞാമ്പാറയിൽ സമാന്തര പാർട്ടി ഓഫീസ് തുടങ്ങി വിമത നേതാക്കൾ
പാലക്കാട്: പാലക്കാട് സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സിപിഎം നേതാക്കൾ. കൊഴിഞ്ഞാമ്പാറയിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യത്തിന് ജനസേവന കേന്ദ്രമായി പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കലാപക്കൊടി ഉയർത്തി സിപിഎം പ്രവർത്തകർ കഴിഞ്ഞ മാസം വിമത കൺവെൻഷൻ നടത്തിയിരുന്നു. മുൻ കോൺഗ്രസ് നേതാവിനെ ലോക്കൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ചാണ് 100 കണക്കിന് പേർ പങ്കെടുത്ത വിമത കൺവെൻഷൻ നടന്നത്. ജില്ലാ സെക്രട്ടറിക്ക് ധാർഷ്ട്യമാണെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് എം സതീഷ് പറഞ്ഞിരുന്നു. ഒരു വർഷം മുൻപ് കോൺഗ്രസ് വിട്ടു വന്ന അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് എം സതീഷിൻ്റെ നേതൃത്വത്തിലാണ് കലാപം. പ്രാദേശിക നേതാക്കൾ ഉൾപ്പടെ നൂറോളം പേർ വിമത കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ജില്ലാസെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും ധാർഷ്ട്യം അംഗീകരിക്കില്ലെന്നും സതീഷ് പറഞ്ഞിരുന്നു.
Kasaragod
നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അമ്മയുടെ പരാതിയിൽ ആണ് കേസെടുത്തത്. മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നൽകിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. അതേസമയം വനിതാ കമ്മീഷൻ അംഗം കുഞ്ഞായിഷ ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.
crime
പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം കൊയ്ത്തൂര്‍കോണം യുപി സ്‌കൂളിന് എതിര്‍വശത്ത് മണികണ്ഠന്‍ ഭവനില്‍ തങ്കമണിയെയാണ് (69) ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ തൗഫീഖ് മുന്‍പ് പോക്സോ കേസിലുള്‍പ്പെടെ പ്രതിയാണ്. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നത് കാണാം.
തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു.
തങ്കമണിയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മല്‍ നഷ്ടപ്പെട്ടു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Featured
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ അഞ്ച് രൂപയ്ക്ക് വൈദ്യുതി നല്‍കാം എന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബോര്‍ഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷന്‍ എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നില്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ തലയില്‍ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെ നിരക്കില്‍ ഒരു യൂണിറ്റില്‍ വൈദ്യുതി കൊടുക്കാന്‍ തയ്യാറാണ്. കെഎസ്ഇബി ചെയര്‍മാന്‍ നിരവധി ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. സ്വകാര്യ വൈദ്യുതി നിര്‍മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് വന്‍ അഴിമതിയാണ്.
ഈ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് ഓഫര്‍ ചെയ്തിട്ടുണ്ടോ എന്ന് വൈദ്യുതി മന്ത്രി പറയട്ടെ. ആര്യാടന്‍ മുഹമ്മദ് കൊണ്ടുവന്ന ലോങ്ങ് ടേം പദ്ധതി പ്രകാരം നിങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷം വൈദ്യുതി വാങ്ങിയില്ലേ. അദാനിക്ക് വേണ്ടിയാണ് ആ കരാര്‍ റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login