Connect with us
48 birthday
top banner (1)

Featured

മണിപ്പുരിൽ കലാപം പടരുന്നു, ജവാന് വീരമൃത്യു, 3 കലാപകാരികളും മരിച്ചു

Avatar

Published

on

തൗബൽ: കാലപം പടരുന്ന മണിപ്പൂരിൽ ചെറിയ ഇടവേളയ്ക്കു ശേഷം കലാപം കത്തിപ്പടരുന്നു. ഇന്നലെ മാത്രം മൂന്നു സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയും ഇന്നുമായി നടത്തിയ അക്രമങ്ങൾ ചെറുക്കുന്നതിനിടെ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചെന്ന് സേന വ്യക്തമാക്കി. പേരുവിവരങ്ങൾ വ്യക്തമല്ല. അസം റൈഫിൾസിലെ രണ്ടു പേർക്കും ​ഗുരുതരമായി പരുക്കേറ്റു. തൗബൂർ മേഖലയിലാണ് കലാപം രൂക്ഷം ഇവിടെ മൂന്നു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കലാപം അമർച്ച ചെയ്യാൻ സ്ഥലത്തെത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ മടങ്ങിയ ശേഷവും കലാപം കത്തിപ്പടരുന്നത് കേന്ദ്ര സർക്കാരിനെയും വെട്ടിലാക്കി. ബിജെപി ഭരിക്കുന്ന മണിപ്പുരിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം പേരാണ് ഇവിടെ കാലപത്തിൽ കൊല്ലപ്പെട്ടത്. ക്രമസമാധാനപാലനത്തിൽ സംസ്ഥാന സർക്കാർ പരാജയമാണന്ന് കോൺ​ഗ്രസ് ആരോപിചു. സംസ്ഥാന ഡിജിപിയെ മാറ്റിയിട്ടും കലാപം അടിച്ചമർത്താൻ പൊലീസിനു കഴിയുന്നില്ല.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured