100 ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകളുമായി “റിങ്കു ചെറിയാൻ – റാന്നി കെയർ”

മന്ദമരുതി : കേരളത്തിൽ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉണ്ടെങ്കിലും, ജീവിതശൈലി രോഗങ്ങളിൽ ഉൾപ്പെടെ നിരവധി രോഗബാധിതരായ ജനങ്ങളും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന തിരിച്ചറിവിൽ നിന്ന് റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലുമായി 100 ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. റിങ്കു ചെറിയാൻ റാന്നി കെയർ & കോൺഗ്രസ് 71 നമ്പർ ബൂത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ കോട്ടയം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മന്ദമരുതിയിൽ നടത്തിയ സൗജന്യ തിമിര നിർണ്ണയ നേത്ര ചികിത്സാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിച്ചു, ജെസി അലക്സ്‌, അന്നമ്മ തോമസ്, റൂബി കോശി, ബിജി വർഗീസ്, ജിജി വർഗീസ്, എബ്രഹാം. കെ. ചാക്കോ, ബെന്നി മാടുത്തുംപടി, ഷിന്റു തേനാലിൽ, ഷിജോ ചേനമല എന്നിവർ പ്രസംഗിച്ചു.
 മന്ദമരുതി എം സി യു പി സ്കൂളിൽ നടത്തിയ സൗജന്യ നേത്ര ചികിത്സ ക്യാമ്പിൽ 203 പേർ പങ്കെടുത്തു ഡോക്ടറുടെ വിദഗ്ദോപദേശം തേടി. അതിൽ 62 പേർക്ക് സൗജന്യ ശസ്ത്രക്രിയ അടുത്ത മൂന്ന് ദിവസങ്ങളിലായി കോട്ടയം അഹല്യ ഫൗണ്ടേഷനിൽ നടക്കും. 38 പേർക്ക് കണ്ണടകൾ നൽകി.

Related posts

Leave a Comment