ആർ ജി ഹെൽപ്‌ലൈൻ സമൂഹ അടുക്കള സമാപിച്ചു

കടങ്ങോട് പഞ്ചായത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ രാഹുൽ ഗാന്ധി ഹെൽപ്പ്‌ലൈൻ (ആർ ജി ഹെൽപ്‌ലൈൻ )ന്റെ നേതൃത്വത്തിൽ കഴിഞ്ഞ 43 ദിവസത്തോളമായി നടത്തിയിരുന്ന ഭക്ഷണവിതരണം സമാപിച്ചു. കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്ന ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും, ലോക്ക് ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്നവർക്കും, വഴിയോരങ്ങളിൽ കഴിയുന്നവർക്കും ആയിരുന്നു ഭക്ഷണം വിതരണം ചെയ്തിരുന്നത്. സ്വന്തമായി ആരംഭിച്ച സമൂഹ അടുക്കളയിൽ പാകംചെയ്ത 12000 ത്തിലധികം ഭക്ഷണ പൊതികളായിരുന്നു കടങ്ങോട് പഞ്ചായത്തിലെയും അയൽ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത്. സമൂഹ അടുക്കള മുഖേനയുള്ള ഭക്ഷണ വിതരണത്തിന് പുറമേ കോവിഡ് മൂലം മരണപ്പെട്ടവരുടെ ഭൗതികശരീരം മറവുചെയ്യുക, കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരുടെ വീടുകൾ അണുനശീകരണം ചെയ്യുക, പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പച്ചക്കറി കിറ്റ് വിതരണം, രോഗലക്ഷണങ്ങൾ ഉള്ളവരെ ടെസ്റ്റിനായി എത്തിക്കുക, കോവിഡ് ബാധിച്ചവരെ ആശുപത്രിയിലേക്ക് എത്തിക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ആർ ജി ഹെൽപ്പ് ലൈൻ നിന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നു. ആലത്തൂർ എംപി രമ്യ ഹരിദാസ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോക്ടർ പി സരിൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് പി ശ്യാംകുമാർ യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് എം നിധീഷ് കോൺഗ്രസ് കുന്നംകുളം ബ്ലോക്ക് പ്രസിഡണ്ട് കെ ജയശങ്കർ കെഎസ്‌യു ജില്ലാ സെക്രട്ടറിമാരായ വി എസ് ഡേവിഡ് ഗോകുൽ ഗുരുവായൂർ കടങ്ങോട് ഗ്രാമപഞ്ചായത്ത് അംഗം ജോളി തോമസ് തുടങ്ങി ഒട്ടേറെ പ്രമുഖർ ആർ ജി ഹെൽപ് ലൈൻ കമ്മ്യൂണിറ്റി കിച്ചണിൽ നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.തുടർന്നും ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ആർ ജി ഹെൽപ്പ് ലൈൻ നേതൃത്വം അറിയിച്ചു

Related posts

Leave a Comment