Connect with us
head

National

കേന്ദ്രസർക്കാർ എടുത്ത് കളഞ്ഞ ജമ്മു കാശ്മീരിൻ്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരും; രാഹുൽഗാന്ധി

Avatar

Published

on

കാശ്മീർ:
കേന്ദ്രസർക്കാർ എടുത്തുകളഞ്ഞ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലായിരുന്നു കാശ്മീരിൻ്റെ ഹൃദയത്തിൽ സ്പർശിച്ച രാഹുലിൻ്റെ വാക്കുകൾ.
.
കശ്മീരി പണ്ഡിറ്റുകൾ അവരുടെ അവകാശങ്ങളാണ് ആവശ്യപ്പെടുന്നത്, ഭിക്ഷയല്ല, കേന്ദ്രസർക്കാർ സംസ്ഥാനത്തെ ജനങ്ങളെ അവഗണിക്കുകയാണ്.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ ലഭിക്കാൻ കോൺഗ്രസ്സ് കഠിനമായി പരിശ്രമിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്ന് രാഹുൽ ഗാന്ധി വ്യക്താക്കി.

നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
head

രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മഹത്തായ സന്ദേശം പകർന്ന് കന്യാകുമാരി കടൽതീരത്ത് നിന്നും ഉദിച്ചുയർന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ അഞ്ച് മാസവും തുടർച്ചയായി ജനലക്ഷങ്ങളുടെ സ്നേഹാദരവ് ഏറ്റുവാങ്ങി
കാശ്മീരത്തിൻ്റെ ഹിമപാതങ്ങളിൽ പൂർണ്ണ ചന്ദ്ര പ്രഭയോടെ അലിഞ്ഞ് ചേരുകയാണ്.

Advertisement
head

Kerala

മലയാളത്തിന്റെ ഓലഞ്ഞാലി കുരുവി ഇനി ഇല്ല; വാണി ജയറാം അന്തരിച്ചു

Published

on

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, തുടങ്ങി നിരവധി ഭാഷകളിൽ പാടിയിട്ടുണ്ട്. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വരവ് എന്ന മലയാളം ചിത്രത്തിലൂടെയാണ് കേരളക്കരയുടെ പ്രീയങ്കരിയായത്. കഴിഞ്ഞ ആഴ്ചയാണ് പദ്മ പുരസ്‌കാരം നേടിയത്.

Advertisement
head
Continue Reading

Cinema

ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു

Published

on

തെന്നിന്ത്യൻ ഇതിഹാസ ചലച്ചിത്രം ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശങ്കരാഭരണം എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റ് എന്ന് വിശേഷിപ്പിക്കാം കെ വിശ്വനാഥനെ. അഞ്ച് തവണ നാഷണൽ അവാർഡിന് അർഹനായ വ്യക്തി കൂടിയാണ് കെ വിശ്വനാഥ്. യാരടി നി മോഹിനി, രാജാപാട്ടൈ, ലിംഗ, ഉത്തമ വില്ലൻ എന്നീ സിനിമകളിൽ കെ വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. 2016-ൽ ചലച്ചിത്രമേഖലയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് 7 നന്തി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Continue Reading

Featured

കേരളത്തിനു വന്ദേഭാരത് ട്രെയ്ൻ അനുവദിച്ചേക്കും

Published

on

ന്യൂഡൽഹി: കേരളത്തിന് പുതിയ ട്രെയിനും ലൈനും അനുവദിച്ചേക്കും. സിൽവർ ലൈനിന് പകരം സബർബൻ മാതൃകയിൽ പുതിയ ലൈനുകൾ പരി​ഗണിച്ചേക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് നാല് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. മണിക്കൂറിൽ 180 കിലോ മീറ്റർ വേ​ഗത്തിൽ ഓടിക്കാൻ കഴിയുന്ന പുതിയ പദ്ധതികളാണ് കേന്ദ്രം പരി​ഗണിക്കുന്നത്.
കേരളത്തിനും വന്ദേഭാരത് ട്രെയ്ൻ കേന്ദ്രം പ്രഖ്യാപിച്ചേക്കും. വന്ദേ ഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമാകുമെന്ന് ചില കേന്ദ്ര മന്ത്രിമാരും നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം, സിൽവർ ലൈൻ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചിരുന്നു. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിക്കും ജനങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും എതിരാണ് പ​ദ്ധതിയെന്നാണ് യുഡിഎഫ് നിലപാട്. അതുകൊണ്ടു പദ്ധതി അം​ഗീകരിക്കരുതെന്ന് കേരള എംപിമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യത.

Continue Reading

Featured