Kerala
നാദ- വർണ – രചനാ മികവോടെ കലോത്സവം മിഴി തുറന്നു, അഞ്ചലിൽ ഇനി സർഗവസന്തം

സ്വന്തം ലേഖകൻ
അഞ്ചൽ: കലയുടെ ഏഴു വർണരാജികളും വിരിഞ്ഞമർന്ന വേദികളിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനു മിഴിവാർന്ന തുടക്കം. കോവിഡ് മഹാമാരി രണ്ടു വർഷം ചെപ്പിലൊളിപ്പിച്ചു വച്ച കലാ മികവുകളെല്ലാം നവപ്രതിഭകൾ പൊടിതട്ടിയെടുത്തു. വേദികളിൽ നാദ വർണ രചനാ മികവുകളോടെ കലാവസന്തം ഇതൾ വിടർത്തി. ബാൻഡ് മേളത്തോടെ മൊട്ടിട്ട കലോത്സവം ഇനിയുള്ള നാലു ദിന രാത്രങ്ങളായി പെയ്തിറങ്ങും, അഞ്ചലിലെ ഏഴ് വേദികളിലായി.
12 ഉപജില്ലകളിൽ നിന്നുള്ള 6344 മത്സരാർഥികളാണ് കലോത്സവത്തിനു ജീവൻ പകരുന്നത്. അഞ്ചൽ ഈസ്റ്റ് ഗവണ്മെന്റ് ഹയർ സെക്കൻഡറി വിഎച്ച്എസ്എസ് ആണ് പ്രധാന വേദി. ബിവി യുപി സ്കൂൾ, ശബരിഗിരി സ്കൂൾ, സെന്റ് ജോർജ് സ്കൂൾ, വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, അൽ അമാൻ ഓഡിറ്റോറിയം, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഗിവ് ജീസസ് വേൾഡ് ഹാൾ എന്നിവയാണു മറ്റു വേദികൾ.
ബാൻഡ്, ചിത്ര രചനാ, കഥാ രചന, കവിതാ രചന എന്നിവ പൂർത്തിയായി. ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളയിൽ കുണ്ടറ തൃപ്പലഴികം ലറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ കരിക്കോട് ടികെഎം ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനത്തെത്തി.
29 ന് രാവിലെ 9.30ന് പ്രധാന വേദിയിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി ക.എൻ. ബാലഗോപാൽ കലോത്സവം ഉദ്ഘാടനം ചെയ്യും. കലാ മത്സരങ്ങൾ ക്ഷീര വികസനമന്ത്രി ജെ. ചിഞ്ചു റാണിയും ഉദ്ഘാടനം ചെയ്യും.
Kerala
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച പോലെ; സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റ്

തിരുവനന്തപുരം: പുതിയ ബജറ്റ് നിയമസഭയിൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് പുതിയ ബജറ്റ്. സാധാരണക്കാരന്റെ കീശ കീറുന്ന നടുവൊടിക്കുന്ന ഒന്നായിട്ടാണ് പൊതുവെ ബജറ്റ് വിലയിരുത്തപ്പെട്ടത്. അവശ്യ സാധനങ്ങൾക്ക് തീ വിലയാണ് കമ്പോളത്തിൽ. അതിന്റെ ഒപ്പമാണ് പെട്രോളും ഡീസലും പൊള്ളിക്കാൻ പോകുന്നത്. രണ്ട് രൂപ അധിക സെസ് ആണ് പെട്രോളിനും ഡീസലിനും കൂട്ടുന്നത്. കുടിയന്മാരെയും സർക്കാർ വെറുതെ വിട്ടില്ല…..മദ്യത്തിനും കൂട്ടി വില. 20 മുതൽ 40 രൂപ വരെ കൂട്ടിയാണ് മദ്യപന്മാരെ ധനമന്ത്രി ഞെട്ടിച്ചത്.
മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടിയത് കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഒരു അധിക ഭാരവും കൂടി തലയിൽ കെട്ടി ഏല്പിച്ചിരിക്കുകയാണ്. പല മേഖലയിലും കുതിച്ച് ചാട്ടം എന്ന് മന്ത്രി പറയുമ്പോഴും ഇവിടെ ജനങ്ങൾ ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് കൂപ്പ് കുത്തുകയാണ് എന്ന് ധനമന്ത്രിയും സർക്കാരും അറിയുന്നുണ്ടോ ആവോ? ഫ്ലാറ്റ്, കാർ എന്നിവയുടെ വിലയേറും, വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. പോക്കറ്റ് കാലിയായ സർക്കാർ ജനങ്ങളെ പിഴിഞ്ഞ് കീശ നറയ്ക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.
Featured
പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.
Featured
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.
മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി
ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി
മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login