‘കൊന്നിട്ടും തീരാത്ത പക’ ; പെരിയ ഇരട്ട കൊലക്കേസിലെ പ്രതിയുമായി സിപിഎം എംഎൽഎ സി എച്ച് കുഞ്ഞമ്പു പ്രതികളുടെ വീട്ടിൽ സന്ദർശനം നടത്തി ; ദുരൂഹത

കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസിലെ ജാമ്യത്തിലുള്ള പ്രതിയുമായി എംഎൽഎ പ്രതികളുടെ വീടുകളിലെത്തിയതിൽ ദുരൂഹത .ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പുവാണ് കേസിലെ പതിനാലാം പ്രതിയായ ബാലകൃഷ്ണനുമായി കേസിലെ പ്രതികളുടെ വീടുകളിലെത്തിയത്. നേരത്തെ പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എ.ബാലകൃഷ്ണനുമൊത്താണ് കഴിഞ്ഞ ദിവസം റിമാന്റിൽ കഴിയുന്ന പ്രതികളുടെയും ചില സാക്ഷികളുടെയും വീടുകളിൽ സന്ദർശനം നടത്തിയത്.
നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പതിനാലാം പ്രതിയായ ബാലകൃഷ്ണൻ ഇപ്പോൾ ജാമ്യത്തിലാണ്. കേസിലെ മറ്റു പ്രതികളായ മുൻഎംഎൽഎ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് കെ.മണികണ്ഠൻ അടക്കം 8 പ്രതികളോട് ഈ മാസം 15ന് എറണാകുളം സിബിഐയുടെ സിജെഎം കോടതിയിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ.മണികണ്ഠൻ ‘എ’ ബാലകൃഷ്ണൻ. മണി എന്നിവർ ജാമ്യം നേടിയിരുന്നു. സാക്ഷികളിൽ സി പി എം പ്രവർത്തകരടക്കമുള്ള തിനാൽ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനാണ് എം എൽ എ യുടെ നേതൃത്വത്തിൽ കൊലക്കേസ് പ്രതിയടക്കം കൂട്ടുപ്രതികളുടെ വീടുകളിൽ പോയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സി പി എം ജില്ല സെക്രട്ടറി എംവി ബാലകൃഷ്ണൻ എൽ ഡി എഫ് കൺവീനർ കെ.പി സതീഷ് ചന്ദ്രൻ എന്നിവരും പ്രതികളുടെ വീടുകളിലെത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് എം എൽ എ യും കൊലക്കേസ് പ്രതിയുമായ ഏരിയാ കമ്മിറ്റിയംഗം വീടുകളിലെത്തിയത്.

Related posts

Leave a Comment