ഐ എസ് ഭീകരർ ഇന്ത്യ ലക്ഷ്യമിടുന്നതായി വെളിപ്പെടുത്തൽ

അഫ്ഗാനിസ്ഥാനിൽ ചുവടുറപ്പിച്ച ശേഷം ഇന്ത്യയിലേക്ക് ഐഎസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായി വെളിപ്പെടുത്തൽ. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായി എൻഡിടിവി ആണ് റിപ്പോർട്ട് ചെയ്തത്. പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനാണ് ഇതേക്കുറിച്ച് ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്. സംഘടനയിലേക്ക് യുവാക്കളെ ചേർത്ത് ഭീകരാക്രമണങ്ങൾ നടത്തുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ഭീകരസംഘങ്ങൾക്ക് സ്വൈരവിഹാരം നടത്താവുന്ന സ്ഥിതിയാണെന്നും റിപ്പോർട്ട് പറയുന്നു.

Related posts

Leave a Comment