മഹാത്മജി വിഭാവനം ചെയ്ത ഇന്ത്യയിലേക്ക് മടങ്ങണം : ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി

നാദിർ ഷാ റഹിമാൻ

ജിദ്ദ : ബാപ്പുജി വിഭാവനം ചെയ്ത ഇന്ത്യയിലേക്കുള്ള പ്രയാണമായിരിക്കണം ഇനി ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള  ഒരേഒരു മാർഗ്ഗമെന്നും  അതിനു പുതിയ തലമുറയെയും യുവതകളെയും മഹാത്മജിയുടെ ആശയങ്ങളും സങ്കൽപ്പങ്ങളും  പാഠ്യ വിഷയങ്ങളിലൂടെ സ്‌കൂൾ തലം മുതൽ പഠിപ്പിക്കേണ്ടതാണെന്നും  ഗാന്ധി ജയന്തിയോടനുബന്ധിച്ച്   ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഓ ഐ സി സി )  വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച ” ബാപ്പുജിയുടെ ഇന്ത്യ ” എന്ന പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

രാജ്യം ഭരിക്കുന്നവർ മഹാത്മജിയെയും പണ്ഡിറ്റ് നെഹ്രുവിനെയും   തിരസ്കരിക്കുവാനും ചരിത്ര താളുകളിൽ നിന്ന് ഒഴിവാക്കുവാനും ശ്രമിക്കുമ്പോൾ മറ്റു രാജ്യങ്ങൾ ഇവരുടെ ചരിത്രങ്ങളും കാഴ്ചപാടുകളും ആശയങ്ങളും സ്‌കൂൾ തലം മുതൽ പഠിപ്പിക്കുവാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ രക്ഷക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനം മാത്രമേയുള്ളുവെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് മതേതര, ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ആക്ടിംഗ്  പ്രസിഡണ്ട്  സാക്കിർ  ഹുസൈൻ എടവണ്ണ അദ്ദ്യക്ഷത വഹിച്ച ഗാന്ധി ജയന്തി ആഘോഷം ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ ഉത്‌ഘാടനം ചെയ്തു.  കെ. പി.സി.സി ഐ ടി സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്ന്  മുഖ്യപ്രഭാഷണം നടത്തി .

ചടങ്ങിൽ അബൂബക്കർ അരിമ്പ്ര ( കെ എം സി സി ), ഷിബു തിരുവനന്തപുരം ( നവോദയ ), അലി തേക്കുതോട്,  അബ്ദുൽ മജീദ് നഹ, യൂനുസ് കാട്ടൂർ, മൗഷ്മി ഷെരീഫ്, അൻവർ കല്ലമ്പലം, അനിയൻ ജോർജ്, വർഗ്ഗീസ് ഡാനിയൽ, സഹീർ മാഞ്ഞാലി, ഫസലുള്ള ചെറുകോട്, അശ്റഫ്  വടക്കേകാട്, ഉണ്ണി പാലക്കാട്, പ്രിൻസാദ് കോഴിക്കോട് , ഉസ്മാൻ കുണ്ടുകാവിൽ, സഹീർ ചെറുതുരുത്തി , രാജേന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികളെ കൺവീനർ മനോജ് മാത്യു  പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ   ആൻഡ്രിയ ലിസ ഷിബു ഒന്നാം സ്ഥാനവും, ശ്രീനന്ദ കുരുങ്ങാട് രണ്ടാം സ്ഥാനവും ആവണി കെ കടലുണ്ടി മൂന്നാം സ്ഥാനവും ജയനി മോൾ, റഫാൻ  സക്കീർ എന്നിവർ പ്രോത്സാഹന സമ്മാനവും നേടി.ജൂനിയർ വിഭാഗത്തിൽ അഫ്രീൻ സക്കീർ ഒന്നാ സ്ഥാനവും ഷെസ റഫീഖ് രണ്ടാം സ്ഥാനവും നേടി.  

വിജയികൾക്കുള്ള സമ്മാനങ്ങൾ ശ്രീജിത്ത് കണ്ണൂർ, മുജീബ് മൂത്തേടം, അനിൽ കുമാർ പത്തനംതിട്ട, ജലീഷ് കാളികാവ്, ഹർഷദ് എറണാകുളം, അബ്ദുൽ ഗഫൂർ ചെമ്പകുത്ത് , രവീന്ദ്രൻ കാവിൽ എന്നിവർ വിതരണം ചെയ്തു.ചടങ്ങിൽ ജനറൽ സെക്രട്ടറി  നൗഷാദ് അടൂർ സ്വാഗതവും ട്രഷറർ  ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment