കപ്പൽ ജീവനക്കാരന്റെ തിരിച്ചുവരവ്; കേന്ദ്ര വിദേശകാര്യ മന്ത്രിക്കു ഹൈബി ഈഡൻ എംപി കത്ത് നൽകി

കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ കടല്‍ക്കൊള്ളക്കാരുടെ അക്രമത്തിനിടയിൽ കപ്പലിൽ കുടുങ്ങി അനിശ്ചിതാവസ്ഥയിൽ കഴിയുന്ന കൊച്ചി പുതുവൈപ്പ് ഓച്ചന്‍തുരുത്ത് കാട്ടുകണ്ടത്തില്‍ ഷായല്‍ സേവ്യര്‍ എന്ന കപ്പൽ ജീവനക്കാരനെ തിരികെ നാട്ടിലേയ്ക്ക് സുരക്ഷിതനായി എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കറിന്‌ ഹൈബി ഈഡൻ എം പി കത്തു നൽകി. കോംഗോയിലെ ഇന്ത്യൻ എംബസി അധികൃതർക്ക് പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശ കാര്യ വകുപ്പിന്റെ സിപിവി ഡിവിഷനിൽ നിന്നും മറുപടി ലഭിക്കുകയുണ്ടായി.

ഒട്ടും വൈകാതെ ഷായലിനെ തിരിച്ചെത്തിയ്ക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും, ഇതിനായി ഒരു കർമ്മ പദ്ധതി തയാറാക്കണമെന്നും, ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment