ആദിശങ്കരയിൽ റീറ്റെയ്ൽ മാനേജ്‌മെന്റ് ട്രെയിനിങ് കോഴ്സ് ആരംഭിക്കുന്നു

കാലടി: ആദിശങ്കര എഞ്ചിനീയറിംഗ് കോളേജ് സ്‌കിൽ കേന്ദ്രയിൽ തൊഴിൽ അധിഷ്ഠിത റീറ്റെയ്ൽ മാനേജ്‌മെന്റ് ട്രെയിനിങ് ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു. അഭിരുചിയുള്ള അഭ്യസ്തവിദ്യരെ, പുതുതലമുറ ഇന്റർനാഷനൽ റീറ്റെയ്ൽ മേഖലയിലെ വർദ്ധിച്ചു വരുന്ന തൊഴിൽ സാധ്യതകൾക്കുതകും വിധം പരിശീലിപ്പിക്കുകയും, യോഗ്യതമാനദണ്ഡങ്ങൾ കൈവരിക്കാൻ സഹായിക്കുകയുമാണ് ഈ സർട്ടിഫിക്കറ്റ് ട്രെയിനിങ്ങ് കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. ഈ ട്രെയിനിംഗ് പ്രോഗ്രാമിൽ ചേരുന്നവർക്കു റീറ്റെയ്ൽ മാനേജ്‌മെന്റ്, തൊഴിൽ രംഗത്തെ ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പരിശീലന സെർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കും. എയർ പോർട്ടുകളിലെ റീറ്റെയ്ൽ മേഖലകൾ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അവശ്യപ്പെടുന്ന ഇന്റർനാഷനൽ റീറ്റെയ്ൽ വ്യാപാര സ്ഥാപനങ്ങൾ, മറ്റ് ദേശ റീറ്റെയിൽ സെക്ടറിലെ തൊഴിൽ അവസരങ്ങൾ എന്നിവ കയ്യിലൊതുക്കാൻ ഈ ട്രെയിനിങ്ങ് വദ്യാഭ്യാസ യോഗ്യതകൾ സഹായകരമാവുമെന്നു കരുതുന്നു.

കോഴ്‌സിൽ വിജയിക്കുന്നവർക്ക് തൊഴിൽ അവസരങ്ങളിലേക്കു നേരിട്ട് പ്രവേശനം ലഭിക്കുന്ന വിധത്തിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. പ്ലസ്ടു വിജയമാണ് കോഴ്‌സിൽ ചേരാനും ഉദ്യോഗത്തിൽ പ്രവേശിക്കാനുമുള്ള അടിസ്ഥാന യോഗ്യത. 45 പ്രവർത്തന ദിവസങ്ങളുള്ള ഓൺലൈൻ കോഴ്സിനു 5500 രൂപയാണ് ഫീസ്. തൊഴിൽ മേഖലയിൽ ഇപ്പോൾ ഉള്ളവർക്കും, വിദ്യാർത്ഥികൾക്കും സൗകര്യ പ്രദമായ സമയത്തായിരിക്കും ഓൺലൈൻ ട്രെയിനിങ്ങും, ക്ലാസ്സുകളും. വാട്ട്‌സ്അപ്പ് നമ്പർ 8943221740ൽ സന്ദേശം നൽകിയാൽ കോഴ്‌സിനെക്കുറിച്ച് കൂടുതൽ അറിയാം.

Related posts

Leave a Comment