രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂ ഡല്‍ഹി: കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു.

വിലക്ക് ഈ മാസം 31 അവസാനിക്കാനിരിക്കുകയായിരുന്നു പുതിയ തീരുമാനം.

എന്നാല്‍ എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായ പ്രത്യേക സര്‍വീസുകള്‍ക്ക് തടസ്സമില്ല.

ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും കോവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടിയിരിക്കുന്നത്

Related posts

Leave a Comment