Connect with us
,KIJU

Featured

‘കേസ് നടത്താൻ അൻസിലിന് പണം തികഞ്ഞില്ലെങ്കിൽ എന്റെ ശമ്പളത്തിൽ നിന്നും കൊടുക്കും’; ദേശാഭിമാനിയുടെ വ്യാജ വാർത്തയിൽ പ്രതികരണവുമായി ഡോ. എസ് എസ് ലാൽ

Avatar

Published

on

തിരുവനന്തപുരം: കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ ദേശാഭിമാനിയുടെ വ്യാജ വാർത്തയിൽ പ്രതിഷേധം ശക്തമാകുന്നു. എസ്എഫ്ഐ നേതാക്കൾ തുടർച്ചയായി വ്യാജ സർട്ടിഫിക്കറ്റ് കേസുകളിൽ ഉൾപ്പെട്ടപ്പോഴാണ് പ്രതിരോധം എന്ന പോലെ ദേശാഭിമാനി കെ എസ് യു നേതാവിനെതിരെ വ്യാജവാർത്ത നൽകിയത്. വ്യാജ വാർത്തയുടെ ചുവടുപിടിച്ച് ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുകയാണ്. വിഷയത്തിൽ ദേശാഭിമാനിയുടെ കപട മുഖം തുറന്നു കാട്ടുകയാണ് കോൺഗ്രസ് നേതാവ് എസ് എസ് ലാൽ.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
inner ad

ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിനു. വി. ജോണിനൊപ്പം അൻസിൽ ജലീലിന്റെ വാക്കുകൾ കേട്ടു.

അതിനു ശേഷം ഞാൻ അൻസിലുമായി സംസാരിച്ചു. അയാൾ എങ്ങിക്കരയുകയാണ്. ജോലി ചെയ്ത് അച്ഛന്റെയും അമ്മയുടെയും ചികിത്സ നടത്തുകയായിരുന്നു അയാൾ. ഒരു സിനിമയുമായി ബന്ധപ്പെട്ട ജോലിക്ക് കരാറായതാണ്. ഈ കേസും സി.പി.എം ഭീഷണിയും കൂടിയായപ്പോൾ ജോലിയ്ക്ക് ചെല്ലേണ്ടെന്ന് പ്രൊഡ്യൂസർ പറഞ്ഞിരിക്കയാണ്. ആകെ തകർന്ന് നിൽക്കുന്ന ആ ചെറുപ്പക്കാരനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല.

Advertisement
inner ad

ദേശാഭിമാനി പ്രസിദ്ധീകരിച്ച സർട്ടിഫിക്കറ്റ് അയാൾ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെയൊരു സർട്ടിഫിക്കറ്റ് കൊടുത്ത് അയാൾ ജോലിയാ ബിരുദാനന്തര പഠനമോ തേടിയിട്ടില്ല.

ദേശാഭിമാനീ … എസ്.എഫ്.ഐ / സി.പി.എം തട്ടിപ്പുകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഒരു പാവം ചെറുപ്പക്കാരനെതിരെ ഇത്രയും ക്രൂരമായ ഒരു കൃത്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾ പത്രമാണോ? നിങ്ങളെ എന്താണ് വിളിക്കണ്ടത്?

Advertisement
inner ad

വാപ്പയ്ക്ക് സ്ട്രോക്ക് വന്നതിനാൽ പഠിത്തം നിർത്തി ജോലി ചെയ്ത് വീട് നടത്തുന്ന ഒരു കെ.എസ്.യു ക്കാരന്നെ മാതൃകയാക്കാനല്ലേ നിങ്ങൾ എസ്.എഫ്.ഐ ക്കാരെ ഉപദേശിക്കണ്ടത്? പകരം ഒരു പാവം കെ.എസ്.യുക്കാരനെ ഉപദ്രവിക്കുകയാണോ വേണ്ടത്?

ദേശാഭിമാനീ … നിങ്ങൾക്കെതിരെയുളള അൻസിലിന്റെ നിയമ യുദ്ധത്തിൽ ഞാനും വ്യക്തിപരമായി പങ്ക് ചേരുകയാണ്. കേസ് നടത്താൻ അൻസിലിന് പണം തികഞ്ഞില്ലെങ്കിൽ എന്റെ ശമ്പളത്തിൽ നിന്നും ഞാനും പണം കാടുക്കും. സുഹൃത്തുക്കളെക്കൊണ്ടും കൊടുപ്പിക്കും. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പാടുപെട്ട് പഠിച്ചു വളർന്ന ഒരു പഴയ കെ.എസ്.യുക്കാരനെന്ന നിലയിൽ എനിക്ക് ഉറക്കം കിട്ടില്ല.

Advertisement
inner ad

തട്ടിപ്പ് നടത്തിയിട്ട് എസ്.എഫ്.ഐ നേതാക്കൾ ഒളിവിൽ പോയപ്പോൾ കള്ളക്കേസിൽ പെടുത്തിയിട്ടും സധൈര്യം ടെലിവിഷനിലും പൊതുവിടങ്ങളിലും ധൈര്യമായി വരുന്ന അൻസിലിനെക്കണ്ട് അഭിമാനം തോന്നി. കള്ളക്കേസിൽ കൂടുക്കി ആ ചെറുപ്പക്കാരനെ തുറുങ്കിലടയ്ക്കാൻ കേരളം അനുവദിക്കരുത്. അയാൾ മാനനഷ്ടക്കേസും കൊടുത്തിട്ടുണ്ട്. അയാൾക്ക് മാനമുണ്ട്, മറ്റു പല പ്രമുഖരേയും പോലെയല്ല.

ദേശാഭിമാനീ … ഈ സംഭവത്തിൽ അൻസിൽ കുറ്റക്കാരനല്ലെന്ന് നിങ്ങൾക്കറിയാം. നിയമപരമായിക്കൂടി അത് തെളിഞ്ഞാൽ നിങ്ങൾ മാപ്പ് പറയുമോ? മാപ്പ് പറഞ്ഞാൽ തീരുമോ ഈ ചതി ആ ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാക്കിയ നഷ്ടം?

Advertisement
inner ad

ഈ പത്രത്തിൽ പ്രവർത്തിക്കുന്ന കുറച്ച് നല്ല മനഷ്യരെ അറിയാം. അവരുടെ കാര്യത്തിൽ വേദനയുണ്ട്.

Advertisement
inner ad

Featured

പെൺകരുത്തിൽ വിശ്വാസം: രാഹുൽ ​ഗാന്ധി

Published

on

  • ആയിരങ്ങളെത്തി, ഉത്സാഹ് മഹിളാ കൺവൻഷൻ ആവേശമായി

കൊച്ചി: മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഇന്ത്യയെ വീണ്ടെടുക്കുവാൻ പെൺകരുത്ത് രാഹുൽ ഗാന്ധിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി ഉത്സാഹ് കൺവെൻഷൻ എറണാകുളം മറൈൻഡ്രൈവിൽ രാഹുൽ ​ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. കരുത്തുറ്റ ഇന്ത്യയുടെ ഭാവി രാജ്യത്തെ വനിതകളിൽ നിക്ഷിപ്തമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വനിതാ സംവരണ ബിൽ കോൺ​ഗ്രസിന്റെ ആശയമാണ്. പാർലമെന്റ് നിയമം പാസാക്കിയെങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റെ തെരഞ്ഞെടുപ്പിൽ നിയമം നടപ്പാക്കാൻ കഴിയാത്തത് ഖേദകരമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി ക്ഷണിതാവ് രമേശ് ചെന്നിത്തല, അം​ഗങ്ങളായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എംപി, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസം​ഗിച്ചു.
രാജ്യത്തെ വർഗീയ- വിഘടനവാദികളിൽ നിന്നും വീണ്ടെടുക്കുവാനുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരുകയാണ് ഈ കൺവെൻഷനിലൂടെയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഉത്സാഹ് ക്യാമ്പയിന്റെ ഭാഗമായി ജില്ലകളിലും തുടർന്ന് ബ്ലോക്കുകളിലും കൺവെൻഷനുകൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ വാർഡ് കമ്മിറ്റികൾ രൂപീകരിച്ച ശേഷമാണ് ഉത്സാഹ് സംസ്ഥാന കൺവെൻഷൻ നടക്കുന്നത്.

Continue Reading

Featured

കരാർ സമയം കഴിഞ്ഞു, ​ഗാസയിൽ വീണ്ടും വെടിയൊച്ച

Published

on

ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽഇന്നു രാവിലെ അവസാനിച്ചു. ഇതേതുടർന്ന് ​ഗാസയിൽ വീണ്ടും വെടിയൊച്ചയും തീമഴയും. ഇസ്രായേൽ ഗാസയിയിൽ നടത്തുന്ന ആക്രമണങ്ങൾ പുനരാരംഭിച്ചു. കരാർ നീട്ടാനുള്ള ഖത്തറിന്റെ ശ്രമ ഫലം കണ്ടില്ല. ഖത്തറും ഈജിപ്തും സന്ധി നീട്ടാൻ തീവ്രശ്രമം നടത്തുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഗാസയിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകൾ തടഞ്ഞുവെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയുടെ വടക്കൻ ഭാഗങ്ങളിൽ സ്ഫോടനങ്ങളുടെയും വെടിവയ്പ്പിന്റെയും ശബ്ദങ്ങളാണ് ഉയരുന്നത്. നവംബർ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണ നീട്ടുകയും ഗാസയിൽ ബന്ദികളാക്കിയ 105 പേരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞു.

Continue Reading

Featured

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി ഇഡിക്കു മുന്നിൽ

Published

on

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുകുന്നു. നോട്ടീസ് പ്രകാരം കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായി. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി. അതേസമയം വായ്പ അടച്ചു തീരുന്നതിനു മുൻപ് ഈട് വസ്തുവിന്റെ രേഖകൾ തിരികെ നൽകിയതും ബിനാമി വായ്പകൾ അനുവദിപ്പിക്കുന്നതിനു പിന്നിലും സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തൽ. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നി‍ർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

Continue Reading

Featured