ആർ ബിന്ദുവിന്റെ രാജി ; കെ എസ് യു സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് അതിക്രമം

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ. ​ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജി വെക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. മാർച്ചിൽ പോലീസ് പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോ​ഗിച്ചു. തുടർന്ന് കുത്തിയിരിപ്പ് സമരം നടത്തിയ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related posts

Leave a Comment