ദുബായ് എയർപോർട്ടിൽ പ്രവേശിക്കാൻ താമസ വിസ നിർബന്ധം – നയം വ്യക്തമാക്കി എയർ ഇന്ത്യ എക്സ് പ്രസ്സ്

ദുബായ് : ദുബായിലെ താമസ വിസയും ജി.ഡി.ആർ.എഫ്.എ  അംഗീകാരവും ഉള്ള യാത്രക്കാർക്ക് മാത്രമേ  ദുബായ് എയർപോർട്ടിലേക്കെത്താൻ  അനുവാദമുള്ളൂ. ഇതുകൂടാതെ  മറ്റ് അറബ് രാജ്യങ്ങളിലെ താമസ  വിസ ഉള്ള യാത്രക്കാർക്ക് ദുബായ് എയർപോർട്ടിലേക്ക് വരാൻ അനുവാദമില്ലെന്നും,” എയർ ഇന്ത്യ എക്സ് പ്രസ്  ബ്ലോഗിലൂടെ വ്യക്തമാക്കി.
ഐസിഎ അംഗീകൃത താമസ വിസ ഉള്ളവർക്ക് ഷാർജ, അബുദാബി, റാസൽ ഖൈമ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ട്. അതേസമയം ഈ എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി & സിറ്റിസെൻഷിപ്പ് (ICA) വെബ്സൈറ്റ് വഴി  അപേക്ഷ സമർപ്പിച്ചതിന് ശേഷം അതിനുള്ള അംഗീകാരം നേടണം. എന്നാൽ ഇത് യുഎഇയിലെ സിവിൽ ഏവിയേഷൻ അധികൃതരുടെ നിയന്ത്രണമാണെന്ന് എയർ ഇന്ത്യ പിന്നീട് വ്യക്തമാക്കി.

Related posts

Leave a Comment