കുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം ; രേഷ്മയെ ഇന്ന് ജയിലിൽ ചോദ്യം ചെയ്യും

കൊല്ലം : പ്രസവിച്ചയുടന്‍ കരിയിലക്കുട്ടത്തില്‍ ഉപേക്ഷിച്ച കുഞ്ഞുമരിച്ച കേസില്‍ അമ്മ രേഷ്മയെ വ്യാഴാഴ്ച ജയിലില്‍ ചോദ്യംചെയ്യും. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ (22)യെ കോവിഡ് നെഗറ്റീവായതോടെയാണ് ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ ടി സതികുമാര്‍ പറഞ്ഞു. നേരത്തെ രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, രേഷ്മയ്ക്ക് കോവിഡ് ആയതിനാല്‍ അപേക്ഷ കോടതി തള്ളുകയായിരുന്നു.

‘ഫെയ്സ്ബുക്ക് കാമുക’നൊപ്പം പോകാനാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി കാമുകനെന്ന പേരില്‍ രേഷ്മയുമായി ചാറ്റ് ചെയ്ത ആര്യ, ഗ്രീഷ്മ എന്നിവരുമായുള്ള രേഷ്മയുടെ ഇടപാടുകളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അന്വേഷകസംഘം തേടും.

Related posts

Leave a Comment