രേഷ്മയുടേയും ഫേസ്ബുക്ക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു ;പേര് പുറത്ത് വിട്ടു

കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവവും തുടർകഥയും സിനിമയാകുന്നു. സന്തോഷ്‌ കൈമളിന്റെ തിരക്കഥയിൽ നവാഗതനായ ഷാനു കാക്കൂർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൺ ഡേ മിറർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളം തമിഴ് ഭാഷകളിൽ പുറത്തിറക്കും.ഒക്ടോബർ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം കുടുംബ ബന്ധങ്ങൾ തകർക്കുന്ന സോഷ്യൽ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാകുന്ന ഒരു ഫാമിലി സസ്പെൻസ് ത്രില്ലർ ആയിരിക്കുമെന്നാണ് വിവരം. രണ്ടു ഭാഷകളിലും നിന്നുമുള്ള പ്രമുഖ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ മറ്റു താര നിർണയം പുരോഗമിക്കുകയാണ്.

Related posts

Leave a Comment