പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസർവ്വ് ബാങ്ക്

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിലെ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. പലിശ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്കിൽ മാറ്റമില്ലാതെ 4%വും, റിവേഴ്സ് റിപ്പോ നിരക്ക് 3.5% വും ആണ്. ധനനയ സമിതി യോഗത്തിനു ശേഷം ഗവർണ്ണർ ശക്തികാന്ത ദാസയാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വിവിധ മേഖലകളിൽ തുടരുന്നുണ്ടെങ്കിലും പലിശ നിരക്കിൽ മാറ്റം വരുത്താൻ ധനനയ സമിതി തീരുമാനം എടുക്കില്ലെന്ന് മുൻപ് തന്നെ സൂചനയുണ്ടായിരുന്നു.

പകർച്ചവ്യാധി മൂലമുണ്ടായ അസാധാരണമായ സാഹചര്യമാണുള്ളതെന്നും സ്ഥിതി വീണ്ടെടുക്കുന്നതിനായി എല്ലാ ഭാഗത്തുനിന്നും നയപരമായ പിന്തുണ ആവശ്യമാണെന്നും ആർ ബി ഐ അറിയിച്ചു. വിപണിയിൽ പണ ലഭ്യത ഉറപ്പാക്കാനും വിവിധ മേഖലകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുമുള്ള തീരുമാനങ്ങൾ റിസർവ് ബാങ്ക് അറിയിക്കും.

Related posts

Leave a Comment