Connect with us
48 birthday
top banner (1)

Kerala

പിരിച്ചുവിട്ടതിൽ വൈരാഗ്യം; തൃശൂരിൽ ഓയില്‍ കമ്പനിക്ക് ജീവനക്കാരൻ തീയിട്ടു

Avatar

Published

on

തൃശ്ശൂർ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ ജീവനക്കാരൻ ഓയില്‍ കമ്പനിക്ക് തീയിട്ടു. തൃശൂർ മുണ്ടൂരിലാണ് സംഭവം. പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പൊലീസില്‍ കീഴടങ്ങി. ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സിലെ ഡ്രൈവറായിരുന്നു ഇയാള്‍. പിരിച്ചുവിട്ടതിന് വൈരാഗ്യത്തിലാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തൃശൂർ വേളക്കോട് ഇൻഡസ്‌ട്രിയല്‍ എസ്റ്റേറ്റിലെ ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സ് എന്ന എണ്ണക്കമ്ബനിയില്‍ തീപിടിത്തമുണ്ടായത്. തൃശൂർ പൂത്തോള്‍ സ്വദേശി സ്റ്റീഫനാണ് ഉടമ. കുന്നംകുത്തുനിന്നും തൃശൂരില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘവും ഗുരുവായൂരില്‍ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്. തീപിടിത്തമുണ്ടായതിന് പിന്നാലെ സ്ഥാപനമുടമയ്ക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. പ്രതി തന്നെയാണ് വിവരം അറിയിച്ചത്. താൻ ഫാക്ടറിക്ക് തീയിട്ടുവെന്നും വേണമെങ്കില്‍ പോയി തീ അണച്ചോളൂ എന്നുമാണ് അറിയിച്ചത്. ശേഷം പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു; മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

Published

on

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.വലിയൊരു ജീവകാരുണ്യമാണ് ഫലവത്താകുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിന്‍റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധാരണ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ നമുക്കുണ്ടായ ധൈര്യം പകർന്നത് നമ്മുടെ നാടിന്‍റെ ഒരുമയും ഐക്യവും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴുസെന്‍റ് സ്ഥലത്ത് ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, വരാന്ത, ഡൈനിംഗ്, സ്റ്റോർ ഏരിയ എന്നിങ്ങനെയാണ് നിർമാണം. ഒന്നരയേക്കറില്‍ മാർക്കറ്റ്, ആധുനിക അങ്കണവാടി, പാർക്കിംഗ് ഏരിയാ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഓപ്പണ്‍ എയർ തിയറ്റർ, ഫുട്ബോള്‍ മൈതാനം, മാലിന്യസംസ്കരണ സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Idukki

മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു

Published

on

ഇടുക്കി: മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ഡാമിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ഡാം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ഡാമിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ആനിയിറങ്കല്‍ വ്യൂ പോയിന്റിന് സമീപമെത്തിയ സഞ്ചാരികളാണ് ഡാമിൽ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ സമീപത്ത് എത്തിയെങ്കിലും രാജന്‍ മുങ്ങി താഴ്ന്നിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയും മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വിവരം അറിയിക്കുകയും ചെയ്തു.ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Delhi

പോക്സോ കേസിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി

Published

on

ന്യൂഡൽഹി: ബന്ധുവിന്റെ നാല് വയസുളള മകളെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി.അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിർദേശിച്ചു.

അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്നും കോടതി നടന് നിർദേശം നല്‍കി. ജയചന്ദ്രൻ ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാൻ പൊലീസിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

Advertisement
inner ad

കഴിഞ്ഞവർഷമുണ്ടായ സംഭവത്തില്‍ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. കുട്ടി അമ്മയുടെ വീട്ടില്‍ താമസിക്കവെ പീഡനം നടന്നെന്നാണ് കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടില്‍ എത്തിയപ്പോള്‍ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തി.

സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവർത്തിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് തന്റെ കക്ഷിക്കെതിരെ ഇങ്ങനെയൊരു പരാതി ഉയർന്നതെന്ന് ജയചന്ദ്രന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured