എംജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് ഗവേഷക വിദ്യാർഥിനി

കോട്ടയം: എംജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതായി സർവകലാശാലയിൽ സമരം ചെയ്തു വന്നിരുന്ന ഗവേഷക വിദ്യാർഥിനി. 2014ൽ ഒരു ഗവേഷണ വിദ്യാർഥി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചു. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാൻസലറെ ഈ വിവരം അറിയിച്ചിരുന്നു.

ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വിസി സ്വീകരിച്ചത്. മറ്റൊരു സർവകലാശാല ജീവനക്കാരനും അപമര്യാദയായി തന്നോട് പെരുമാറി. വൈസ് ചാൻസലറെ വിശ്വാസമില്ല. ഗവേഷണം തുടരാൻ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനത്തിലും വിശ്വാസമില്ലെന്നും വിദ്യാർഥിനി പറഞ്ഞു.

Related posts

Leave a Comment