റിട്ടയർമെന്റ് ഹോമുകൾക്കും റെറ രജിസ്‌ട്രേഷൻ വേണം

തിരുവനന്തപുരം: വ്യാപകമായിക്കൊണ്ടിരിക്കുന്ന റിട്ടയർമെന്റ് ഹോം പദ്ധതികളും റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ പി.എച്ച് കുര്യൻ അറിയിച്ചു. കേരളത്തിന്റെ വിവിധ മേഖലകളിൽ ധാരാളമായി ഇപ്പോൾ റിട്ടയർമെന്റ് ഹോമുകൾ ആരംഭിക്കുന്നുണ്ട്. ഇവയിൽ പലതും ആവശ്യക്കാരിൽ നിന്ന് മുൻകൂർ പണം ഈടാക്കി ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നവയാണ്. മറ്റ് റിയൽ എസ്റ്റേറ്റ് പദ്ധതികൾപോലെ ഇവയ്ക്കും റെറയുടെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. റെറയുടെ അംഗീകാരം നേടാത്തതായി ശ്രദ്ധയിൽപെട്ട പദ്ധതികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. പദ്ധതികൾ റെറയിൽ രജിസ്റ്റർ ചെയ്തവയാണെന്ന് ഉറപ്പാക്കി മാത്രമേ ഇടപാടുകൾ നടത്താവൂ. രജിസ്റ്റർ ചെയ്ത പദ്ധതികളുടെ വിശദവിവരങ്ങൾ www.rera.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു

Related posts

Leave a Comment