Connect with us
48 birthday
top banner (1)

Featured

റിപ്പബ്ലിക് ദിനപരേഡ്; കേരളത്തിന്റെ നിശ്ചലദൃശ്യം ഈ വർഷമില്ല, നൽകിയ 10 മാതൃകകളും പ്രതിരോധ മന്ത്രാലയം അംഗീകരിച്ചില്ല

Avatar

Published

on

ഈ വർഷത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. കേരളം നൽകിയ 10 മാതൃകകളും അംഗീകരിക്കപ്പെട്ടില്ല.

Advertisement
inner ad

വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തിലാണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നൽകാൻ നിർദ്ദേശിച്ചിരുന്നത്.കേരളം 10 ഡിസൈനുകൾ നൽകി. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് പി ആർ ഡി അഡീഷനൽ ഡയറക്ടർ വി സലിൻ പറഞ്ഞു. ജൂറി മാറ്റങ്ങളോടെ രണ്ടാമതും അവതരിപ്പിച്ചു.

ത്രിമാന അവതരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിമിതികൾ മൂലം നൽകിയില്ല. 2021ലും 2022ലും കേരളത്തിന്റെ നിശ്ചലദൃശ്യം ഉൾപ്പെടുത്തിയിരുന്നു. 2020ൽ അനുമതി നിഷേധിച്ചു.

Advertisement
inner ad

പഞ്ചാബ്, ഡൽഹി, ബംഗാൾ സംസ്ഥാനങ്ങൾക്കും അനുമതി ലഭിച്ചിട്ടില്ല. എല്ലാ വർഷവും 15-16 സംസ്ഥാനങ്ങളെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ വീട്ടിലെത്തി ഷാഫി പറമ്പിൽ എംപി

Published

on

തലശ്ശേരി: എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ വീട്ടിലെത്തി ഷാഫി പറമ്പിൽ എംപി. 10 പൈസയ്ക്ക് ഗുണമില്ലാത്ത രീതിയിലാണ് ബോംബ് കേസുകളിൽ പോലീസിന്റെ ഇടപെടൽ. മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവർത്തിച്ചു കാണിക്കണം എന്നും തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്പോർട്ണത്തിൽ കുറ്റക്കാർക്ക് എതിരെ കർശനമായി നിയമ നടപടികൾ വേണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വേലായുധന്റെ അയൽവാസി സീന രംഗത്തെത്തി. പ്രദേശത്ത് ബോംബ് ഉണ്ടാക്കുന്നത് സ്ഥിരമായ കാര്യമാണെന്നും തൊട്ടടുത്ത പറമ്പിൽ നിന്ന് പോലും നേരത്തെ ബോംബുകൾ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ബോംബ് എടുത്തു മാറ്റിയിട്ടുണ്ടെന്നും ഭയം മൂലമാണ് പ്രതികരിക്കാതിരുന്നത് എന്നും സീന പറഞ്ഞു. ഇപ്പോൾ മറ്റു നിവർത്തി ഒന്നുമില്ലാതെയാണ് തുറന്നു പറയുന്നത്. ജീവിക്കാൻ അനുവദിക്കണമെന്നാണ് അപേക്ഷ എന്നും ബോംബ് പൊട്ടി മരിക്കാൻ അല്ല ആഗ്രഹം എന്നും ഇത്തരക്കാർക്ക് എതിരെ കർശന നടപടികൾ ഉണ്ടാകണമെന്നും സീന പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

‘സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം’; സർക്കാരിനെ വിമർശിച്ച് പാലക്കാട് സിപിഐ

Published

on

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സർക്കാരിനെതിരെയുള്ള വിമർശനം സിപിഐയിൽ തുടരുകയാണ്. സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ സർക്കാരിനെ രൂക്ഷമായി വിമർശനവുമായി എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണെന്നും വേണ്ട തിരുത്തലുകൾ വേണമെന്നും കൗൺസിലിൽ ആവശ്യപ്പെട്ടു.

എൽഡിഎഫ് ജനങ്ങളിൽ നിന്നും അകന്നതും ക്ഷേമ പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനങ്ങൾ ലഭിക്കാത്തതും ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ച പരാജയത്തിന് കാരണമെന്നാണ് പാലക്കാട് ജില്ലാ കൗൺസിലിന്റെ വിലയിരുത്തൽ. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിമർശനം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നായിരുന്നു ജില്ലാ കൗൺസിലിലെ വിമർശനം.

Advertisement
inner ad
Continue Reading

Featured

ഇന്ത്യാ മുന്നണി കാഴ്ചക്കാരാകില്ല:
എൻ.കെ. പ്രേമചന്ദ്രൻ എംപി

Published

on

ഇന്ത്യാ മുന്നണിയിലെ ഇടതുപക്ഷ ഘടകകക്ഷിയായ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാർലമെന്ററി പാർട്ടി നേതാവും സൻസദ് മഹാരത്ന പുരസ്കാരം നേടിയ പാർലമെന്റേറിയനുമായ അഡ്വ. എൻ. കെ. പ്രേമചന്ദ്രനുമായി ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ നടത്തിയ അഭിമുഖം.

Advertisement
inner ad

? പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ വിലയിരുത്തുന്നു.

ഇന്ത്യയിലെ ജനങ്ങൾ ദേശീയ തലത്തിൽ ഭരണമാറ്റം പ്രതീക്ഷിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണു ഈ തെരഞ്ഞെടുപ്പ് നൽകുന്ന വലിയ പാഠം. സാങ്കേതികമായി എൻഡിഎ സഖ്യത്തിനു കേവലഭൂരിപക്ഷം അവകാശപ്പെടാം. പക്ഷേ, 2019ൽ 303 സീറ്റുമായി ഒറ്റയ്ക്കു ഭുരിപക്ഷം നേടിയ ബിജെപിക്ക് ഇക്കുറി 240 സീറ്റ് മാത്രമാണു ലഭിച്ചത്. കേവല ഭൂരിപക്ഷമെത്താൻ 33 സീറ്റിന്റെ കുറവ്. നതീഷ് കുമാറിന്റെയും ചന്ദബ്രാബു നായിഡുവിന്റെയും സമ്മർദത്തിനു വഴങ്ങി മാത്രമേ ഇനി നരേന്ദ്ര മോദിക്കു ഭരിക്കാൻ കഴിയൂ.

? കൂറുമാറ്റത്തിനു പ്രസിദ്ധി നേടിയ നിതീഷ് കുമാറിനെ നരേന്ദ്ര മോദി എത്രത്തോളം വിശ്വസിക്കും.

Advertisement
inner ad

നിതീഷ് കുമാർ പണ്ടും എൻഡിഎ സഖ്യത്തിലുണ്ടായിരുന്നു. നരേന്ദ്ര മോദിയോടുള്ള എതിർപ്പ് മൂലം സഖ്യം വിട്ടയാളാണ്. ബിഹാർ മുഖ്യമന്ത്രിയാകാൻ എട്ടു തവണ അദ്ദേഹം കൂറുമാറിയിട്ടുണ്ട്. ലോക്സഭയിൽ 12 സീറ്റുള്ള ജെഡിയു നിർണായക ശക്തിയാണ്. ചെറുകക്ഷികളിൽപ്പെട്ട 93 എംപിമാർ വേറേയുമുണ്ട്. അതെല്ലാം നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിനുള്ള വെല്ലുവിളിയാണ്.

Advertisement
inner ad

? ഇന്ത്യാ സഖ്യത്തിന് 233 സീറ്റ്. ഒരു ബദൽ സർക്കാരുണ്ടാക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്.

കൂറുമാറ്റവും കുതിരക്കച്ചവടവും പ്രോത്സാഹിപ്പിക്കാതെ ജനങ്ങൾ നൽകിയ പിന്തുണ ബഹുമാനിക്കുകയാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്. ഉത്തരവാദിത്വമുള്ള ശക്തമായ പ്രതിപക്ഷമായി ഇന്ത്യാ സഖ്യം നിലകൊള്ളും. തെരഞ്ഞെടുപ്പിനു ശേഷം സഖ്യത്തിന്റെ സാരഥികൾ എടുത്തിട്ടുള്ള രാഷ്ട്രീയ നിലപാടാണത്. അടുത്ത അഞ്ചു വർഷവും ഇന്ത്യാ സഖ്യം പ്രതിപക്ഷത്തു തന്നെ ഇരിക്കും എന്നല്ല അതിനർഥം. ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യാ സഖ്യം വെറും കാഴ്ചക്കാരായിരിക്കില്ല. അസ്ഥിരത മൂലം എൻഎഡിഎ സഖ്യത്തിന് ദീർഘകാലം തുടരാനാവില്ല. സഖ്യം തകരാനുള്ള എല്ലാ സാധ്യതയുമുണ്ട്. അവർക്കു ഭൂരിപക്ഷം നഷ്‌ടപ്പെട്ട് ഭരണ പ്രതിസന്ധി ഉണ്ടാകുന്നപക്ഷം, ബദൽ സർക്കാരുണ്ടാക്കാൻ ഇന്ത്യാ മുന്നണിക്കു കഴിയും. അതു സംഭവിക്കുമെന്നു തന്നെയാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. മോദിക്കു ബദലാകുമോ

? മോദിയുടെ ഗ്യാരന്റിയിൽ ജനങ്ങൾക്കു വിശ്വാസമില്ലാതായെന്നു കരുതാമോ.

Advertisement
inner ad

പതിമൂന്ന് വർഷം ഗുജറാത്ത് മുഖ്യമന്ത്രിയും 10 വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്നു മോദി. ഈ കാലയളവിൽ രണ്ടിടത്തും അദ്ദേഹത്തിനു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ഇപ്പോഴതില്ല. ഉറച്ച ഭൂരിപക്ഷമുണ്ടായിരുന്ന കാലയളവിൽ പറഞ്ഞതൊന്നും നടപ്പാക്കാൻ കഴിയാത്ത ആളായിരുന്നു നരേന്ദ്ര മോദി. അപ്പോൾപ്പിന്നെ ഒരു ന്യൂനപക്ഷ സർക്കാരിന് എന്തു ഗ്യാരന്റിയാണ് ഉറപ്പാക്കാൻ കഴിയുക.

Advertisement
inner ad

?ഇന്ത്യാ സഖ്യത്തിന്റെ വിജയം ഭരണഘടന സംരക്ഷിക്കാൻ സഹായിച്ചെന്നു കരുതാമോ

നമ്മുടെ ഭരണഘടനയും ജനാധിപത്യവും അതിശക്തമായ വെല്ലുവിളി നേരിട്ട കാലഘട്ടമാണു കടന്നു പോയത്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയും ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിച്ചുമാണ് കഴിഞ്ഞ പത്തു വർഷവും നരേന്ദ്ര മോദി രാജ്യം ഭരിച്ചത്. ഭീഷണിയും മതപരമായ വിഭജനവും വിവേചനവും രാജ്യത്തെ സാധാരണക്കാരെ വല്ലാതെ ഭയപ്പെടുത്തി. അതാണ് ഇന്ത്യാ സഖ്യത്തെ ഭൂരിപക്ഷത്തിനടുത്തെത്തിച്ചത്. അതു തിരിച്ചറിഞ്ഞതു കൊണ്ടാകണം, സത്യപ്രതിജ്ഞയ്ക്കു തൊ‌ട്ടുമുൻപ് നരേന്ദ്ര മോദി ഭരണഘടനയെ തൊട്ടു വണങ്ങിയത്. അതൊരു വലിയ മാറ്റമാണ്.

? കോൺഗ്രസ് മുക്തഭാരതമെന്ന നരേന്ദ്ര മോദിയുടെ സ്വപ്നത്തിന് ഇനി പ്രസക്തിയുണ്ടോ.

Advertisement
inner ad

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫലിതമാണ് കോൺഗ്രസ് ഇല്ലാത്ത ഭാരതം എന്നത്. നരേന്ദ്ര മോദിക്കല്ലാതെ അങ്ങനെ ഒരു സ്വപ്നം ആർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും കോൺഗ്രസിന്റെ വിത്തുണ്ട്. പൊട്ടിക്കിളിക്കാനുള്ള വെള്ളവും വളവും കിട്ടേണ്ട താമസം, അതു കിളിർത്തു പൊന്തുക തന്നെ ചെയ്യും. 1977ൽ അടിയന്തിരാവസ്ഥയ്ക്കു ശേഷം കോൺഗ്രസിനെ എഴുതിത്തള്ളിയ ഒരുപാടു പോരുണ്ട്. പിന്നീട് എത്രയോ തവണ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. ഇനിയും അതിന് സാധ്യത ഏറെയാണ്.

? ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കോൺഗ്രസിനോടുള്ള അകലം കുറയുകയാണെന്നു കരുതാമോ

Advertisement
inner ad

നെഹറൂവിയൻ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ രീതി. പഴയകാല സോവ്യറ്റ് സോഷ്യലിസ്റ്റ് ആശയങ്ങൾ ഇഷ്ടപ്പെട്ടവർ. അതിൽ ചില നയവ്യതിയാനങ്ങൾ സംഭവിച്ചപ്പോളാണ് ഇടതു പാർട്ടികൾ കോൺഗ്രസിനെ എതിർത്തത്. എന്നാലിപ്പോൾ സാധാരണ ജനങ്ങളുടെ പക്ഷത്തു നിന്ന്, ജനാഭിലാഷങ്ങൾ നിറവേറ്റാൻ പര്യാപ്തമായ പാർട്ടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറി. ഇടതുപക്ഷത്തിന്റെ ആശയഭിലാഷങ്ങളെ മാനിക്കാൻ ആ പാർട്ടി സന്നദ്ധമാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെെല്ലുവിളി ഒറ്റയ്ക്കു നേരിടാനുള്ള ശേഷി ഇടതുപക്ഷങ്ങൾക്കില്ല. കോൺഗ്രസിനൊപ്പം നിന്ന്, മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുകയാണ് ഇടതുപക്ഷത്തിന്റെ വഴി. സിപിഐ എം അടക്കം ഈ വഴിക്കാണ് ആലോചിക്കുന്നതും അനുഗമിക്കുന്നതും.

Advertisement
inner ad

? തെരഞ്ഞെടുപ്പിലെ ഈ ചരിത്ര വിധി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയമല്ലേ. ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി ബലിഷ്ഠമായ അടിത്തറ ഇട്ടെന്നു പറയാമോ.

സംഘപരിവാർ സംഘങ്ങളും ഫാസിസ്റ്റ് ഭരണകൂ‌ടവും ചില ദേശീയ മാധ്യമങ്ങളും ഒരിക്കൽ എഴുതിത്തള്ളിയ നേതാവായിരുന്നു രാഹുൽ ഗാന്ധി. അവി‌ടെ നിന്നാണ് ഒരു ഫീനിക്സ് പക്ഷിയെ പോലെ രാഹുൽ ഗാന്ധി പറന്നുയർന്നത്. 2014ലെയും 2019ലെയും രാഹുൽ ഗാന്ധി ആയിരുന്നില്ല 2024ലെ രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നേതാവാണ് അദ്ദേഹം. അതിനു പിന്നിൽ രാഹുൽ ഗാന്ധിയുടെ അതികഠിനമായ അധ്വാനമുണ്ട്. ആവേശവും ആർജവവുമുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ പദയാത്രയും മണിപ്പൂരിലെ തൗബൽ മുതൽ മുംബൈ വരെ നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയും ഐതിഹാസികമായ ജനസമ്പർക്ക പരിപാടികളായിരുന്നു. ഈ പരിപാടിയിലൂടെ രാഹുൽ ഗാന്ധിക്ക് ഇന്ത്യയിലെ ജനങ്ങളുടെ മനസിൽ ഇടം കിട്ടി. അതാണു കോൺഗ്രസിന് നൂറ് സീറ്റ് നേടിക്കൊടുത്തത്. ഇന്ത്യാ സഖ്യത്തെ ഐതിഹാസിക വിജയത്തിലെത്തിച്ചത്.

Advertisement
inner ad

? രാഹുൽ ഗാന്ധിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളോട് ഇടതു പാർട്ടികളുടെ സമീപനം എന്തായിരിക്കും.

പറഞ്ഞല്ലോ, നെഹറൂവിയൻ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ സഞ്ചരിക്കുന്നത്. അതിനു കാരണക്കാരൻ രാഹുൽ ഗാന്ധി തന്നെയാണ്. ഇടതു പക്ഷ പാർട്ടികളെ വിശ്വാസത്തിലെടുത്തു തന്നെയാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. ദേശീയ തലത്തിൽ ഇടതു പാർട്ടികളെല്ലാം രാഹുൽ ഗാന്ധിക്കൊപ്പമാണ്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും മാത്രമാണ് രാഹുൽ ഗാന്ധിക്കെതിരേ സംസാരിക്കുന്നത്. അതവരുടെ അല്പത്തമായി കണ്ടാൽ മതി.

? നരേന്ദ്ര മോദിക്കു യോജിച്ച ബദലാണ് രാഹുൽ ഗാന്ധി എന്നു പറയാമോ.

Advertisement
inner ad

2014ലും 19ലും കോൺഗ്രസിനെ നയിച്ചത് രാഹുൽ ഗാന്ധി ആയിരുന്നു. അന്നൊന്നും രാഹുൽ ഗാന്ധിയെ ഒരു ദേശീയ നേതാവായോ മോദിക്കു ബദലായോ അംഗീകരിക്കാൻ പലരും തയാറായില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി. തമിഴ്നാട്ടിലെ ഡ്രാവിഡ പാർട്ടികളും പശ്ചിമ ബംഗാളിലെ തൃണമുൽ കോൺഗ്രസും ഡൽഹിയിലെയും പഞ്ചാബിലെയും ആം ആദ്മി പാർട്ടിയും മഹാരാഷ്ട്രയിലെ എൻസിപിയും ശിവസേനയും യുപിയിലെ സമാദ് വാദി പാർട്ടിയുമൊക്കെ രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നു. ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന നിതീഷ് കുമാറും ഒഡിശയിലെ നവീൻ പട്നായിക്കും കർണാടകത്തിലെ ജനതാ ദൾ എസും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകാൻ യോഗ്യരായ കക്ഷികളായിരുന്നു. ഇവർ കൂടി ഉണ്ടായിരുന്നെങ്കിൽ 300-350 സീറ്റുകൾ നേടി ഇന്ത്യാ സഖ്യം അധികാരത്തിലെത്തുമായിരുന്നു. ഇനിയും അതിന് സാധ്യത ഏറെയുണ്ട്.

Advertisement
inner ad

? കേരളത്തിൽ ബിജെപി ശക്തി പ്രാപിക്കുന്നു എന്നതിന്റെ സൂചനയാണോ തൃശൂരിലെ വിജയവും ഉയർന്ന വോട്ടിങ് ശതമാനവും.

സംസ്ഥാനത്തെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയത് അതിശയിപ്പിക്കുന്നതാണ്. അതിന്റെ കാരണം യുഡിഎഫ് നല്ലവണ്ണം പരിശോധിക്കും. ഇടതു ചേരിയിൽ നിന്നുള്ള അതിശക്തമായ അടിയൊഴുക്കാണ് ബിജെപിക്ക് ഈ നേട്ടമുണ്ടാക്കി കൊടുത്തതതെന്ന് സിപിഎം നേതൃത്വം പോലും സമ്മതിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് അദ്ദേഹത്തിന്റെ താരത്തിളക്കവും സിപിഎം സഹായവും കൊണ്ടാണ്. തൃശൂർ പൂരം നടക്കുന്ന സ്ഥലത്തിന്റെ വാടക ഗണ്യമായി വർധിപ്പിച്ച് വിശ്വാസപരമായ വികാരത്തെ എതിരാക്കിയതും, പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേരളത്തിന്റെ സാംസ്കാരിക പൈതൃകം എന്ന് വിശേഷിപ്പിക്കുന്ന തൃശൂർ പൂരം അലങ്കോലമാക്കിയതും, ഒരു മാധ്യമപ്രവർത്തകയുടെ തോളത്ത് കൈവച്ചതിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ ലൈംഗികാതിക്രമത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതും ഉൾപ്പെടെയുള്ള നടപടികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനുള്ള കളമൊരുക്കുകയായിരുന്നു.
ഇ പി ജയരാജൻ- പ്രകാശ് ജാവേദ്കർ കൂടിക്കാഴ്ച ഇതിനെല്ലാം പ്രേരകമായി എന്നതും വസ്തുതയാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലും സിപിഎമ്മിൽ വോട്ട് ചോർച്ച സംഭവിച്ചു. അവിടെയെല്ലാം ബിജെപിക്കാണ് അതു ഗുണം ചെയ്തത്. തെരഞ്ഞെടുപ്പിനു മുൻപേ രൂപപ്പെട്ട രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടാക്കിയ രഹസ്യ അജൻഡ. അത് സംസ്ഥാനത്തെമ്പാടും നല്ലവണ്ണം വർക്ക് ചെയ്തു. അതിന്റെ ഫലമാണ് ബിജെപിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് കുതിച്ചുയർന്നതും സിപിഎം ചരിത്ര തോൽവിയിലേക്കു വീണതും. ഈ യാഥാർഥ്യം തിരിച്ചറിയാൻ സിപിഎമ്മിലെ സാധാരണ പ്രവർത്തകർക്കു കഴിയുന്നില്ലെങ്കിൽ പശ്ചിമബംഗാളിലെ ഗതിയാവും ഇവിടെയും അവർക്കു സംഭവിക്കുക.

Advertisement
inner ad
Continue Reading

Featured