റിപ്പബ്ലിക്ക് ദിന പരേഡ് ; കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്‍രെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു.സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ്.സാമൂഹ്യ പരിഷ്‌കര്‍താവായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലം ചടയമംഗലത്തെ ജഡായുപാറയും പ്രമേയമാക്കിയാണ് കേരളം ഇത്തവണ നിശ്ചലദൃശ്യം തയ്യാറാക്കിയിരുന്നത്.

ഇതിനുപകരമായി ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അപേക്ഷ പിന്‍വലിക്കാനും നിര്‍ദേശിച്ചു.മുന്‍പ് 2 വര്‍ഷം കേരളത്തിന്റെ ഫ്‌ലോട്ടിനു അനുമതി ലഭിച്ചിരുന്നില്ല. റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിനു 5 തവണ കേരളത്തിനു മെഡല്‍ ലഭിച്ചിട്ടുണ്ട്

Related posts

Leave a Comment