Global
റിപബ്ലിക് ദിന ആഘോഷം സംഘടിപ്പിച്ചു
ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ റിപബ്ലിക് ദിന ആഘോഷം സംഘടിപ്പിച്ചു. ഫിറോസ് റഹ്മാന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ അനീഷ് അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ഡോ. നിഷ്താർ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. ബെന്നി ഒഴുകയിൽ,മണി പേരാവൂർ, ഗോപൻ, ദീപ ബെന്നി, ജാഫർ മൂസ, ഡെന്നി ജോൺ, സതീഷ്, അബ്‌ദുള്ള, എന്നിവർ ആശംസകൾ അർപ്പിച്ച പരിപാടി സുഹാന മുസ്തഫയുടെ നന്ദി പ്രസംഗത്തോടെ അവസാനിച്ചു.
Global
ഗസ്സയിലെ വംശഹത്യയ്ക്ക് അന്ത്യം കുറിക്കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി നെതന്യാഹു
തെല്‍ അവിവ്: ഗസ്സയിലെ വംശഹത്യയ്ക്ക് അന്ത്യം കുറിക്കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ഹമാസുമായി അവസാനനിമിഷം ഉടലെടുത്ത ചില തര്‍ക്കങ്ങള്‍ കാരണമാണ് ഇസ്രായേലിന്റെ അംഗീകാരം വൈകുന്നതെന്ന നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് കരാര്‍ ഒപ്പിടുന്നത്.
വെടിനിര്‍ത്തല്‍ കരാറില്‍ വോട്ടെടുപ്പ് നടത്തുന്നതിനായി, വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് ചേരാനിരിക്കെയാണ് ഒപ്പിടല്‍ സംബന്ധിച്ച നെതന്യാഹുവിന്റെ സ്ഥിരീകരണം. കഴിഞ്ഞ 15 മാസങ്ങളായി ഗസ്സയില്‍ ഇസ്രായേല്‍ നടത്തിവരുന്ന നരനായാട്ട് അവസാനിപ്പിക്കാനും ഫലസ്തീനി തടവുകാര്‍ക്ക് പകരം ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് കരാര്‍.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രി തീരുമാനമായെങ്കിലും, കഴിഞ്ഞ ദിവസവും ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം തുടര്‍ന്നിരുന്നു. 72 പേരെയാണ് 24 മണിക്കൂറിനിടെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവയ്ക്കുന്നത് വൈകുന്നതിന് പിന്നില്‍ ഹമാസാണെന്നായിരുന്നു ഇസ്രായേലിന്റെ വാദം. എന്നാല്‍ ഹമാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിനെ നെതന്യാഹു നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ എതിര്‍ത്തിരുന്നു. കരാര്‍ അംഗീകരിച്ചാല്‍ സഖ്യം വിടുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കഴിഞ്ഞ ദിവസവും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ നെതന്യാഹുവിന്റെ വെള്ളിയാഴ്ചത്തെ സ്ഥിരീകരണത്തിന് ശേഷം ബെന്‍ ഗ്വിറിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ സുരക്ഷാ ക്യാബിനറ്റ് ഇന്ന്?? ചേരും.
വെടിനിര്‍ത്തലിന് ആദ്യഘട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ഗസ്സയില്‍ ബന്ദികളാക്കിയിട്ടുള്ള ശേഷിക്കുന്ന 100 പേരില്‍ 33 പേരെ വരും ആഴ്ചകളില്‍ മോചിപ്പിക്കും. ഇതിന് പകരമായി നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേലും സമ്മതിച്ചു. ഘട്ടംഘട്ടമായിട്ടാകും ബന്ദികളുടെ മോചനം.
Kuwait
നുവൈസീബ് അടിസ്ഥാന സൗകര്യ നവീകരണം : എൻബിടിസി ഗ്രൂപ്പിന് ബഹുമതി
കുവൈറ്റ് സിറ്റി : കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത ഒരു പദ്ധതിയായ നുവൈസീബ് അതിർത്തിയുടെ വിജയകരമായ നവീകരണത്തിന് അംഗീകാരം നൽകുന്നതിനായി അഹമ്മദി ഗവർണർ ഹിസ് എക്സലൻസി ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ് എൻബിടിസി കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ചു. ഇന്ന് വ്യാഴാഴ്ച രാവിലെ 11:00 ന് ശ്രീമതി ലത്തീഫ നാസർ മുഹമ്മദ് അൽ ബദ്ദ (മാനേജർ – പബ്ലിക് റിലേഷൻസ്) യുടെ ആമുഖ പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. ചെയർമാൻ ശ്രീ മുഹമ്മദ് നാസർ അൽ ബദ്ദ, മാനേജിംഗ് ഡയറക്ടർ ശ്രീ കെ ജി എബ്രഹാം എന്നിവരുടെ ഹ്രസ്വ പ്രസംഗങ്ങൾ നടന്നു. കുവൈത്തിലെ പ്രമുഖ കമ്മ്യൂണിറ്റി വളണ്ടിയർ ശ്രീ യൂസഫ് അൽ ഒമ്രാൻ ബു ജറാഹ് പ്രസംഗിച്ചു. നുവൈസീബ് ബോർഡർ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് യാക്കൂബ് അൽ-മുഹൈനി, ബോർഡർ അസിസ്റ്റന്റ് മാനേജർ കേണൽ അബ്ദുൾ ലത്തീഫ് യൂസഫ് അൽ-ഖറാസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് ഗവർണർ സദസ്സിനെ അഭിസംബോധന ചെയ്തു. കുവൈറ്റ് ന്റെ വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ കമ്പനിയുടെ സമർപ്പണംത്തോടെയും വിശ്വസ്തതയോടെയുമുള്ള, സജീവ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. എൻബിടിസി ഗ്രൂപ്പ് ചെയർമാൻ ശ്രീ. മുഹമ്മദ് നാസർ അൽ-ബദ, മാനേജിംഗ് ഡയറക്ടർ ശ്രീ. കെ.ജി. എബ്രഹാം, വൈസ് ചെയർമാൻ ശ്രീ. ഇബ്രാഹിം മുഹമ്മദ് നാസർ അൽ-ബദ എന്നിവരുടെ ശ്രദ്ധേയമായ സംഭാവനകളെ ഹിസ് എക്‌സലൻസി വ്യക്തിപരമായി പ്രശംസിച്ചു. ദേശീയ പുരോഗതി കൈവരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ ശക്തമായ പങ്കാളിത്തം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തോടുള്ള എൻബിടിസി ഗ്രൂപ്പിന്റെ ഉറച്ച പ്രതിബദ്ധത എടുത്തുകാണിക്കുകയും ചെയ്തു.
നുവൈസീബ് ബോർഡർ പദ്ധതിയുടെ തുടക്കം മുതൽ പൂർത്തീകരണം വരെ കാണിക്കുന്ന ഒരു വീഡിയോ അവതരണം നടത്തി. ചെയർമാനും മാനേജിംഗ് ഡയറക്ടറും ചേർന്ന് ഹിസ് എക്സലൻസി ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ്, നുവൈസീബ് ബോർഡർ കൺട്രോൾ ഇൻഫ്രാസ്ട്രക്ചറിന്റെ നവീകരണത്തിൽ കഠിനാധ്വാനം ചെയ്ത എൻബിടിസി ജീവനക്കാർക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.നേരത്തെ, 2025 ജനുവരി 14 ന് ഗവർണറുടെ ജനറൽ കൗൺസിലുമായി നടന്ന ഒരു യോഗത്തിൽ, നുവൈസീബ് അതിർത്തിയുടെ വിജയകരമായ നവീകരണത്തിൽ മാതൃകാപരമായ ശ്രമങ്ങൾക്ക് എൻബിടിസി ഗ്രൂപ്പിനെ ഹിസ് എക്സലൻസി അഭിനന്ദിച്ചിരുന്നു. എൻബിടിസി ഗ്രൂപ്പ് നുവൈസീബ് അതിർത്തിയുടെ നവീകരണം വിജയകരമായി പൂർത്തിയാക്കി, രാഷ്ട്രത്തോടുള്ള അവരുടെ മുൻകൈയും സമർപ്പണവും പ്രകടമാക്കി. അവരുടെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി, 2025 ജനുവരി 14 ന് അൽ അഹ്മദി ഗവർണറേറ്റ് ഓഫീസിൽ വെച്ച് എൻബിടിസി ഗ്രൂപ്പിനെ ഹിസ് എക്‌സലൻസി ഒരു മെമന്റോ നൽകി ആദരിച്ചു. നുവൈസീബ് അതിർത്തി നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം വെറും 14 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി കൊണ്ട് കമ്പനിയുടെ ‘ഒരു ടീം, ഒരു കുടുംബം’ എന്ന കമ്പനിയുടെ പ്രഖ്യാപിത നയത്തിന്റെ വിജയകരമായ ഒരു ഉദാഹരണം കൂടി കുറിക്കപ്പെട്ടു.
Kuwait
ജി ടി എഫ് വസന്തോൽസവം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : ഗ്ലോബൽ തിക്കാടിയൻസ് ഫോറം (ജി ടി എഫ് ) കുവൈറ്റ് ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി – വസന്തോത്സവം ’25 കബ്ദ് റിസോർട്ടിൽ സംഘടിപ്പിച്ചു. വാർഷിക യോഗം പ്രസിഡണ്ട് നജുമുദ്ധീൻ അധ്യക്ഷതയിൽ ഓർഗ്ഗനൈസിംഗ് സെക്രട്ടറി ഹാഷിദ് ഏരത്ത് മീത്തൽ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷൈബു കൂരന്റവിടയും സാമ്പത്തിക റിപ്പോർട്ട് ഫിനാൻസ് സെക്രട്ടറി ഫിറോസ് കുളങ്ങരയും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ശ്രീജിത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. കുവൈറ്റിലെ കലാ സാംസ്‌കാരിക രംഗത്ത് കഴിവ് തെളിയിച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. വിഭീഷ് തിക്കോടിക്കുള്ള ഉപഹാര സമർപ്പണം ഉപദേശക സമിതി അംഗം ഇസ്ഹാക് കൊയിലിലും ബിജു തിക്കോടിക്കുള്ള ഉപഹാര സമർപ്പണം വൈസ് പ്രസിഡണ്ട് സെമീർ തിക്കോടിയും നിർവ്വഹിച്ചു. കെ വി സുരേന്ദ്രൻ , ബിജു തിക്കോടി, ശ്രീജിത്ത് , എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും, ഇശൽ ബാന്റ് കുവൈത്ത് നേതൃത്വത്തിൽ മുട്ടിപ്പാട്ടും അരങ്ങേറി. സമാപന ചടങ്ങിൽ വസന്തോത്സവം റാഫിൾ കൂപ്പൺ നറുക്കെടുപ്പ് സമ്മാനങ്ങൾ യഥാക്രമം ശുഐബ് കുന്നോത്ത്, രജീഷ് പള്ളിക്കര, ശെൽവരാജ്, എന്നിവർ വിതരണം ചെയ്തു. മത്സരങ്ങളിൽ വിജയിച്ച ടീമിനുള്ള സമ്മാനദാനം ജാബിർ, ഗഫൂർ, പ്രിയ ശൈബു എന്നിവർ നൽകി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login