Kuwait
വിപണിവിപുലീകരണലക്ഷ്യത്തോടെ ഇന്ത്യൻ പ്രതിനിധി സംഘ സന്ദർശനം സാർത്ഥകം !
കുവൈറ്റ് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഭക്ഷ്യ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി വ്യാപാര പ്രമോഷൻ പരമ്പര കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചു.ഫുഡ് ആൻഡ് ബിവറേജസ് (എഫ് ആൻഡ് ബി) മേഖലയിലെ ബയർ സെല്ലർ മീറ്റ് ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി (ടിപിസിഐ) സഹകരിച്ച് 2024 സെപ്റ്റംബർ 8-ന് കുവൈറ്റിലെ ഗ്രാൻഡ് മജസ്റ്റിക് ഹോട്ടലിൽ സംഘടിപ്പിച്ചതായി വീക്ഷണം ഓൺലൈൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ), കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) എന്നിവയുമായി ചേർന്ന് ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ സെപ്തംബർ 9-ന് ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ ഒരു ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി എക്സിബിഷൻ ഹാളിൽ 30 പ്രമുഖ ഇന്ത്യൻ കമ്പനികളുടെ പ്രതിനിധി സംഘം ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി പ്രദർശിപ്പിച്ചു.
ഇന്ത്യൻ ഭക്ഷ്യ-കാർഷിക സംസ്‌കരണ വ്യവസായങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രകടമാക്കുന്ന ഓഫറുകൾ ക്കു പുറമെ മില്ലറ്റിൽ നിന്ന് ഉരുത്തിരിഞ്ഞ മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്‌കരണത്തിലും സുസ്ഥിര പാക്കേജിംഗിലും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, ജൈവകൃഷി, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയും എക്‌സ്‌പോയിൽ ഉൾപ്പെട്ടിരുന്നു . ആഗോള ഭക്ഷ്യ വ്യവസായത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും പ്രകടമാവുന്നതായിരുന്നു ഈ പ്രദർശനം. ഇന്ത്യ – കുവൈറ്റ് സഹകരണങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന രണ്ട് പരിപാടികളും കുവൈറ്റിലെ ബഹു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. കെ സി സി ഐ യിലെ ഉദ്ഘാടന ചടങ്ങിൽ കെസിസിഐ അസി. ഡയറക്ടർ ജനറൽ ഇമാദ് അൽ സായിദ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) ഡയറക്ടർ ജനറൽ ഡോ റീം അൽഫുലൈജ് എന്നിവർ പങ്കെടുത്തു. പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, വാണിജ്യ ബാങ്കുകൾ, പത്ര, ഇലക്ട്രോണിക് മാധ്യമപ്രതിനിധികളും സന്നിഹിതരായിരുന്നു.
കുവൈറ്റിൽ നിന്നുള്ള പ്രമുഖ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, നിർമ്മാണ വ്യവസായങ്ങൾ എന്നിവയുമായി സന്ദർശക പ്രതിനിധികൾ ഉൽപ്പാദനക്ഷമമായ ഇടപാടുകാരുമായി മീറ്റിംഗുകളിൽ ഏർപ്പെട്ടു. ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിൽ (ഐ ബി പി സി ) ഇന്ത്യൻ എംബസിയുമായി സഹകരിച്ച് 2024 സെപ്റ്റംബർ 9 ന് കുവൈറ്റിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ ഒരു ബിസിനസ് നെറ്റ്‌വർക്കിംഗ് സെഷനും സംഘടിപ്പി ച്ചിരുന്നു. ഇത് ഇന്ത്യൻ കമ്പനികൾക്ക് ഇടപാടുകാരുമായി മീറ്റിംഗുകൾ നടത്താൻ കൂടുതൽ പ്രയോജനകരമായി. സുഗന്ധവ്യഞ്ജനങ്ങൾ, പാൽ, പയർവർഗ്ഗങ്ങൾ, തേയില, കരിമ്പ്, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരാണ് ഇന്ത്യ. ആഗോള കയറ്റുമതിയിൽ അരി, പഞ്ചസാര, ഫ്രഷ് പച്ചക്കറികൾ,പഴങ്ങൾ സമുദ്രോത്പന്നങ്ങൾ , സുഗന്ധവ്യഞ്ജനങ്ങൾ, മാംസം, ബസുമതി അരി, കാപ്പി(വറുക്കാത്തത്), ഫ്രോസൺ ചെമ്മീൻ, കൊഞ്ച്, കശുവണ്ടി, പരിപ്പ്, ഉള്ളി മുതലായവ എന്നിവയും ഉൾപ്പെടുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ കുവൈറ്റിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 2.0 ബില്യൺ ഡോളർ കവിഞ്ഞു, അതേസമയം ഭക്ഷണം, കാർഷിക കയറ്റുമതി ഏകദേശം 350 മില്യൺ യുഎസ് ഡോളറാണ്. 2022 ൽ 866 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2027 ൽ 1,274 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.
Kuwait
രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി
കുവൈറ്റ് സിറ്റി: നവഭാരത ശില്പികളിലൊരാളായ വ്യവസായ ഭീഷ്മാചാര്യൻ രത്തൻ ടാറ്റ യുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശൊചനം രേഖപ്പെടുത്തി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി ആയിരുന്നു രത്തൻ ടാറ്റായെന്ന് ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ അനുശോചന പ്രമേയത്തിൽ അറിയിച്ചു.
Kuwait
ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല യുടെ ഭാര്യാ പിതാവ് അന്തരിച്ചു
കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് അബ്രഹാം ജോർജ്ജ് (84) അന്തരിച്ചു. ചെങ്ങന്നൂർ ആറാട്ടുപുഴ കുളത്തുങ്കൽ കുടുംബാംഗമാണ്. സംസ്കാരം മുബൈ ഓഷിവാര ക്രിസ്റ്റിയൻ സെമിത്തേരിൽ നടന്നു. മക്കൾ ആനി മാത്യു, സുധ ജോർജ്ജ്, സുനി ജോർജ്ജ്. മരുമക്കൾ മാത്യു ചെന്നിത്തല (കുവൈറ്റ്), അജിത്ത് വർഗീസ് (മുറ്റം പള്ളിപ്പാട്), ജിബു ജോർജ്ജ് (താന മുംബൈ). പരേതന്റെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി അനുശോചനം അറിയിച്ചു.
Kuwait
കോഡ് പാക് വയനാട് ദുരന്ത സഹായ ഫണ്ട് കൈമാറി
കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ് പാക്) വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമാഹരിച്ച തുക സഹകരണ, രെജിസ്ട്രേഷൻ & തുറമുഘ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾക്ക് സംഘടനയുടെ പ്രസിഡന്റ് ശ്രീ ഡോജി മാത്യു കൈമാറി.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education1 month ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login