‘റിപ്പോർട്ടർ ചാനൽ കാണാനാരുമില്ലേ ; ചാനലിനെതിരെ വിമർശനവുമായി മല്ലൂ ട്രാവലർ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ ഏറെ പിന്തുണയുള്ള യാത്രാ വ്‌ളോഗറാണ് മല്ലുട്രാവലർ, കണ്ണൂർ ഇരിട്ടി സ്വദേശി ഷാക്കിർ സുബ്ഹാനാണ് മല്ലു ട്രാവലർ എന്ന വ്‌ളോഗ് ചെയ്യുന്നത്.

റിപ്പോട്ടർ ചാനലിനെതിരെയാണ് അദ്ദേഹം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത മലപ്പുറത്തെ കടയുടെ ഉടമ ആത്മഹത്യ ചെയ്തിരുന്നു. ആ വാർത്ത റിപ്പോട്ടർ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു അതിനെതിരെയാണ് മല്ലുട്രാവലർ രംഗത്തെത്തിയിരിക്കുന്നത്.

യുവാവ് മരണപ്പെട്ട വാർത്ത തനിക്ക് ഏറെ നൊമ്പരമുണ്ടാക്കിയെന്ന് മല്ലുട്രാവലർ പറയുന്നു. ഇത്തരത്തിലുള്ള ഉദ്ഘാടനം പരിപാടികൾക്ക് പോകാത്ത ആളാണ് താൻ പക്ഷെ അവർ നിർബന്ധം പിടിച്ചപ്പോഴാണ് ഉദ്ഘാടനത്തിന് പോകേണ്ടി വന്നത്. ഉദ്ഘാടന വേളയിലും അന്ന് വൻ പ്രശ്‌നങ്ങളാണുണ്ടായിരുന്നത്. കോവിഡ് നിബന്ധനകൾ നിലനിൽക്കുന്നതിനാൽ ആളുകൾ വർധിച്ചിരുന്നു ഇത് മാധ്യമങ്ങൾ വിവാദമാക്കുകയായിരുന്നുവെന്നും മല്ലുട്രാവലർ പറയുന്നു.

Related posts

Leave a Comment