Connect with us
48 birthday
top banner (1)

Kerala

കെ.എസ്.യു ജില്ലാ നിയോജക മണ്ഡലം പുന:സംഘടന; അപേക്ഷ തീയതി ഒക്ടോബർ 6 വരെ നീട്ടി

Avatar

Published

on

തിരുവനന്തപുരം : കെ.എസ്.യു ജില്ലാ നിയോജക മണ്ഡലം കമ്മിറ്റികളിൽ ഭാരവാഹികളാകാൻ താത്പര്യമുള്ളവർക്ക് ഗൂഗിൾ ഫോം വഴി ബയോഡാറ്റ സഹിതം അപേക്ഷകൾ നൽകാനുള്ള തീയതി ഒക്ടോബർ 6 വരെ നീട്ടിവച്ചു. വിവിധ സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 30ന് അവസാനിക്കേണ്ട പുന: സംഘടനാ നടപടികളുടെ ആദ്യഘട്ടം ഒക്ടോബർ 6 വരെ നീട്ടിയത്.

Advertisement
inner ad

ഒക്ടോബർ 6ന് അപേക്ഷകൾ പൂർത്തിയായ ശേഷം പുന: സംഘടന പ്രക്രീയയുടെ രണ്ടാം ഘട്ടം ആരംഭിക്കും.സംഘടനപരമായ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചു (മെമ്പർഷിപ് ക്യാമ്പയിൻ , യൂണിറ്റ് രൂപീകരണം ,ബൂത്ത്‌ കേഡർമാരെ കണ്ടെത്തുക, പുതിയ വോട്ടർമാരെ ചേർക്കുക ഉൾപ്പെടെ) അപേക്ഷകൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തലുകൾ നടത്തി ഒരു മാസത്തിനകം പുനഃസംഘടന പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അറിയിച്ചു.

പുനഃസംഘടന അടിയന്തിരമായി പൂർത്തിയാക്കി വരാൻ പോകുന്ന പാർലിമെന്റ് ഇലക്ഷന് വേണ്ടി സംഘടനയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. വോട്ടർ ലിസ്റ്റിൽ പുതിയ വോട്ടർമാരെ ചേർക്കുക, എല്ലാ ബൂത്തുകളിലും ഒരു കെ എസ് യു കേഡറെ കണ്ടെത്തുക, പുതിയ ആയിരത്തിനു മുകളിൽ സ്കൂൾ -കോളേജ് -പ്രാദേശിക യൂണിറ്റ് രൂപീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ഈ നൂതനമായ പ്രക്രീയയുടെ ഭാഗമായി നടക്കും.എൻ.എസ്.യു.ഐ നിർദ്ദേശമനുസരിച്ച് പൂർണ്ണമായും പ്രവർത്തന മികവ് മാനദണ്ഡമാക്കിയാണ് പുന: സംഘടനാ നടപടികൾ പൂർത്തിയാക്കുക.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കനത്ത മഴ: പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

Published

on

തൃശ്ശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

Kerala

ആമയിഴഞ്ചാൻ തോട് അപകടം: ഉത്തരവാദിത്വം സർക്കാരിന്: രമേശ് ചെന്നിത്തല

Published

on

കൊച്ചി: ആമയിഴഞ്ചാൻ തോട്ടിൽ ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും റയിൽവേയുടെയും കോർപ്പറേഷൻറെയും ഭാഗത്ത് തെറ്റുണ്ട്. ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നം കാലങ്ങളായി നിരവധി തവണ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ഇത് ഗൗരവതരമായി പരിഗണിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല.ആമയിഴഞ്ചാൻ തോടിന്റെ അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ നിരവധിതോടുകളും കനാലുകളുമുള്ളത്. എന്നാൽ സർക്കാർ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാതൊരു നടപടിയും എടുക്കുന്നില്ല. കനത്തമഴയും വെള്ളപ്പൊക്കവും മഴക്കാലരോഗങ്ങളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർക്കാർ ആശുപത്രികളിൽ പനിക്കുള്ള ഗുളികപോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും സർക്കാർ ഉറങ്ങുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Ernakulam

ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Published

on

കൊച്ചി : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെ ച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരു ടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച .
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും കോർപറേഷനും റെ യിൽവേയും ചേർന്ന് നൽകണമെന്നും ഹൈ ക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured