വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ പ്രഫ. താണു പത്മനാഭൻ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കരമന സ്വദേശിയാണ്. പൂനെ ഇന്റർയൂണിവേഴ്സ്റ്റി സെന്റർ ഫോർ അസ്‌ട്രോണമിയിലെ ഡീൻ ആയിരുന്നു. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ. എമെർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ൽ അമേരിക്കയിലെ ഗ്രാവിറ്റി റിസർച്ച്‌ ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇദ്ദേഹത്തിന് ലഭിച്ചു. രാജ്യം 2007ൽ പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു. 300 ലേറെ അന്താരാഷ്‌ട്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

1957 ൽ തിരുവനന്തപുരത്താണ് പ്രഫ. താണു പത്മനാഭൻ ജനിച്ചത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്നും സ്വർണമെഡലോടെ ബി എസ് സി, എം എസ് സി ബിരുദങ്ങൾ നേടി. മുംബൈയിലെ ഡി ഐ എഫ് ആറിൽനിന്ന് പി എച് ഡി കരസ്ഥമാക്കി. പത്മശ്രീ, ഭട്‌നാഗർ പുരസ്‌കാരം എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ബിർള ശാസ്ത്ര പുരസ്‌കാരം, TWAS പ്രൈസ് ഇൻ ഫിസിക്‌സ് പുരസ്‌കാരവും ലഭിച്ചിരുന്നു. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് സംസ്ഥാന സർകാരിന്റെ ഈ വർഷത്തെ കേരള ശാസ്ത്രപ്രതിഭാ പുരസ്‌കാരത്തിന് അർഹനായിരുന്നു.

Related posts

Leave a Comment