രമ്യ ഹരിദാസ് എം പി ക്കുനേരെ നടന്നത് കരുതിക്കൂട്ടി സൃഷ്ടിച്ചത് ; പിന്നാലെ ജാതി ആക്ഷേപം

പാലക്കാട്‌ : രമ്യ ഹരിദാസ് എംപി പാലക്കാട്ടെ സ്വകാര്യ ഹോട്ടലിൽ ഭക്ഷണം വാങ്ങുന്നതിനായി കാത്തിരിക്കുമ്പോൾ ഒരു യുവാവ് അവിടേക്ക് അതിക്രമിച്ചു കയറി പ്രകോപനം സൃഷ്ടിച്ച് സംസാരിക്കുകയായിരുന്നു. പലതവണ എംപി അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വീഡിയോ പകർത്തിക്കൊണ്ട് പ്രകോപനം തുടരുകയായിരുന്നു യുവാവ്. വളരെ രമ്യമായി ഇടപെട്ട എംപിയുടെ കൂടെയുള്ളവരോട് കയർത്താണ് യുവാവ് സംസാരിച്ചതെന്ന് പറയപ്പെടുന്നു. എംപിയുടെ കൂടെയുള്ളവർ മർദ്ദിച്ചെന്ന് പറഞ്ഞ യുവാവ് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.എന്നാൽ വേഗത്തിൽ തന്നെ ആശുപത്രിയിൽ നിന്ന് ഇറങ്ങി താൻ പകർത്തിയ വീഡിയോയ്ക്കൊപ്പം മറ്റൊരു വീഡിയോ കൂടി പകർത്തി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ എംപിയ്ക്കെതിരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് യുവാവ് പെരുമാറിയതെന്ന് കണ്ടുനിന്നവർ പറയുന്നു. എം പിക്കെതിരെയുള്ള ട്രോൾ ആക്രമണങ്ങളിൽ ഏറെയും വ്യാപകമായ ജാതി അധിക്ഷേപമാണ്. കരുതിക്കൂട്ടി എംപിക്കെതിരെ അതിക്രമത്തിന് നേതൃത്വം നൽകിയ യുവാവിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.

Related posts

Leave a Comment