Connect with us
48 birthday
top banner (1)

Thiruvananthapuram

കേരള ഹൗസിൽ നിന്നും സംഘടനയുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്ത നടപടി അപലപനീയം – യുടിഇഎഫ്

Avatar

Published

on

തിരുവനന്തപുരം: ന്യൂഡൽഹിയിലെ കേരള ഹൗസിൽ കേരള എൻജിഒ അസോസിയേഷൻ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് നീക്കം ചെയ്ത നടപടി അപലപനീയമാണെന്ന് യുടിഇഎഫ് സംസ്ഥാന ചെയർമാൻ ചവറ ജയകുമാറും ജനറൽ കൺവീനർ സിബി മുഹമ്മദും പറഞ്ഞു.

പുതുപ്പള്ളിയിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മൻ എംഎൽഎക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്.എന്നാൽ മുഖ്യമന്ത്രി എത്തുന്നതിനാൽ ബോർഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിയമസഭയിലേക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് അഭിവാദ്യം അർപ്പിക്കുന്നത് എല്ലാ സർവീസ് സംഘടനകളും ചെയ്യുന്നതാണ്. എന്നാൽ ജനാധിപത്യ പരമായ അവകാശങ്ങളെ പോലും നിഷേധിക്കുന്ന നടപടിയാണ് കേരള സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

Advertisement
inner ad

സർക്കാർ ജീവനക്കാരുടെ മേഖലയിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് പുറമേ സംഘടനാ സ്വാതന്ത്ര്യത്തെയും അട്ടിമറിക്കുകയാണ്. മൂന്നുവർഷമായി ക്ഷാമബത്ത അനുവദിക്കാത്തതിൽ ജീവനക്കാരുടെ ഇടയിൽ വലിയ അമർഷം ആളിപ്പടരുകയാണ്. ലീവ് സറണ്ടർ മരവിപ്പിച്ചതും ശമ്പള പരിഷ്കരണത്തിന്റെ കുടിശിക നിഷേധിച്ചതും എല്ലാം സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കുകയാണ്.

ജനാധിപത്യ പരമായി പ്രവർത്തിക്കുന്ന സർവീസ് സംഘടനകളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി ഈ സംഭവത്തെ കാണണമെന്ന് സംഘടന നേതാക്കൾ അറിയിച്ചു. ഇതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു

Advertisement
inner ad

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Kerala

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

Published

on

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നല്‍കിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു.സർവ്വീസ് കാലാവധി ഇനിയും ബാക്കി നില്‍ക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയില്‍ പഠിപ്പിക്കാൻ പോകാനാണ് ജോലി ഉപേക്ഷിച്ചത്.

അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് ഇനി നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്. ടി കെ വിനോദ് കുമാർ ഒഴിയുമ്ബോള്‍ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും.

Advertisement
inner ad
Continue Reading

Featured

ഉമ്മൻ ചാണ്ടിയെ ഓർക്കാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്ര നിമിഷം പൂർത്തിയാകില്ല; സ്‌പീക്കർ എ.എൻ. ഷംസീർ

Published

on

തിരുവനന്തപുരം: ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്ര നിമിഷം പൂർത്തിയാകില്ലെന്ന് സ്‌പീക്കർ എ. എൻ. ഷംസീർ. മദർഷിപ്പിൻ്റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സ്പീക്കർ ഇങ്ങനെ കുറിച്ചത്. ചടങ്ങിൽ പങ്കെടുത്തെങ്കിലും സ്‌പീക്കർക്ക് പ്രസംഗിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല.

വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറുമെന്നും ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും എ.എൻ. ഷംസീർ പറഞ്ഞു. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured