ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു

കൊണ്ടോട്ടി: യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ധീര രക്തസാക്ഷികളായ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. പുളിക്കൽ രാജീവ്‌ ഭവനിൽ വെച്ച് പുഷ്പ്പാര്‍ച്ചനയും, അനുസ്മരണവും നടത്തിയ ചടങ്ങ് മലപ്പുറം ജില്ലാ യുഡിഫ് ചെയർമാൻ പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ സാദത്ത് അരൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെപിസിസി മെമ്പർ പി പി മൂസാ സാഹിബ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുഭ ദ്രാശിവദാസൻ,പ്രമേഷ് സി, ഷാജുമോൻ നീറാട്, സതീഷ് കെ സി, ജയപ്രകാശ് പെരിയമ്പലം, നിമേഷ് അഴിഞ്ഞിലം, മഹേഷ്‌ സി പപ്പൻ, ഹാരിസ് പുത്തലത്ത് തുടങ്ങിയവർ ആശംസകളറിയിച്ചു. പുളിക്കൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമ്മദ് കൊട്ടപ്പുറം നന്ദിയും പറഞ്ഞു.

Related posts

Leave a Comment