ഇന്ദിര പ്രിയദർശിനി അനുസ്മരണം : അബഹ ഒഐസിസി

നാദിർ ഷാ റഹിമാൻ

അബഹ :    ഒഐസിസി അബഹ യൂണിറ്റ് ഇന്ദിരാഗാന്ധി അനുസ്മരണണവും പുഷ്പാർച്ചനയും നടത്തി .

യോഗത്തിൽ  ഒഐസിസി ദക്ഷിണ മേഘല കമ്മിറ്റിയുമായി സഹകരിച്ചുകൊണ്ട് സൗദി സ്വദേശികളെകൂടി ഉൾപ്പെടുത്തി ബ്ലഡ് ഡോനെഷൻ ക്ലബ് രൂപീകരിക്കാനും അബഹ പ്രദേശത്തുള്ള പത്തനംതിട്ട ജില്ല പ്രവാസികളുടെ പ്രളയ കെടുതിയിൽ അകപ്പെട്ട ഭവനങ്ങൾ സന്ദര്ശിക്കുന്നതിനും സഹായങ്ങൾ എത്തിക്കുന്നതിനും യൂത്ത് കെയർ ഭാരവാഹികളെ  ചുമതലപ്പെടുത്തി.

ജീവ കാരുണ്യ മേഖലയിൽ കൂടുതൽ സഹായങ്ങൾ നൽകുന്നതിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനു തുടക്കം കുറിച്ചു .

നാഷണൽ  കമ്മിറ്റി വൈസ് പ്രെസിഡന്റ് ബിനുജോസഫ് യോഗം ഉദ്‌ഘാടനം ചെയ്തു. അബഹ  യൂണിറ്റ് പ്രസിഡന്റ് അബ്ദുൽബാരി അധ്യക്ഷത വഹിച്ചു.  വൈസ് പ്രെസിഡന്റ് പോളി , ഗഫൂർ പയ്യാനിക്കൽ , എൽദോ മത്തായി , ഷിബു , രഞ്ജു തുടങ്ങിയവർ സംസാരിച്ചു

Related posts

Leave a Comment