“കുറിച്ചോളൂ, പിൻവലിക്കേണ്ടി വരും” ; രാഹുൽ ​ഗാന്ധി അന്ന് പറഞ്ഞ വാക്കുകൾ

ഡൽഹി: എന്റെ വാക്കുകൾ നിങ്ങൾ കുറിച്ച് വച്ചോളൂ, കേന്ദ്രസർക്കാരിന് ഈ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരും. ഉറച്ച ശബ്ദത്തോടെ രാഹുൽ 2021 ജനുവരി 14-ന് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. കർഷകരോടൊപ്പം പഞ്ചാബിൽ നിന്നും ട്രാക്ടർ റാലി നടത്തി രാഹുൽ ​ഗാന്ധിയും സംഘവും കടുത്ത രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പോരാടിയത്. എന്നാൽ കർഷകരുടെ സമരത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുളള കുപ്രചാരണങ്ങളാണെന്ന് വിമർശിച്ചിട്ടും സമരത്തെ പലകുറി പലരീതിയിൽ അടിച്ചമർത്താൻ ശ്രമിച്ചിട്ടും കർഷകർ പിന്മാറിയില്ല. മഴയിലും മഞ്ഞിലും, ചൂടിലും സമരം തുടർന്നതോടെ കേന്ദ്രം മുട്ടുമടക്കി. അന്ന് പറഞ്ഞ വാക്കുകളാണ് രാഹുൽ​ഗാന്ധി ഇപ്പോൾ വീണ്ടും പങ്ക് വച്ചിരിക്കുന്നത്.

https://twitter.com/RahulGandhi?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor

Related posts

Leave a Comment