Connect with us
48 birthday
top banner (1)

Alappuzha

2 ഭാര്യമാരെ കൂടാതെ ഗർഭിണിയായപ്പോൾ വീണ്ടും വിവാഹം; പരാതിയുമായി യുവതി

Avatar

Published

on

മാന്നാർ: ഒന്നേകാൽ വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസിൽ പരാതി നൽകി. മാന്നാർ കുട്ടംപേരൂർ എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു കാട്ടി മാന്നാർ പൊലീസിൽ പരാതി നൽകിയത്.

Advertisement
inner ad

രണ്ടു ദിവസം മുൻപാണ് ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ചതിന് അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. അനീഷ മുൻപു രണ്ടുവട്ടം വിവാഹ മോചിതയാണ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട നജുമുദീനൊപ്പം 2022 ഏപ്രിൽ മുതൽ ജീവിക്കുകയായിരുന്നെങ്കിലും ഔദ്യോഗികമായി വിവാഹിതരായിരുന്നില്ല. ഇതിനിടെയാണു അനീഷ നജുമുദീനു മറ്റു രണ്ടു ഭാര്യമാർ ഉണ്ടെന്നറിഞ്ഞത്. അനീഷ ഗർഭിണിയായിരുന്ന സമയത്തു നജുമുദീൻ മറ്റൊരു സ്ത്രീയെകൂടി വിവാഹം ചെയ്‌തതോടെയാണ്‌ പ്രശ്നങ്ങൾക്ക് തുടക്കമായത്.

2023 ൽ പിഞ്ചുകുഞ്ഞുമായി മാന്നാറിലുള്ള വീട്ടിലേക്കു തിരിച്ചെത്തിയ അനീഷ പിതാവ് ഇസ്മായേലിനോടൊപ്പം ആണ് ഇപ്പോൾ താമസിക്കുന്നത്. നജുമുദീൻ മറ്റു വിവാഹങ്ങൾ കഴിച്ച വിവരം മറച്ചുവച്ചു കൂടെ താമസിപ്പിച്ചതെന്ന് അനീഷ പൊലീസിനു മൊഴി നൽകി. കുട്ടിയെ ഉപദ്രവിച്ച കേസിൽ അനീഷയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മർദനത്തിനിരയായ കുഞ്ഞിനെയും അനീഷയുടെ ആദ്യ വിവാഹത്തിലുള്ള മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.

Advertisement
inner ad

Alappuzha

മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം: സാവിത്രി അന്തര്‍ജ്ജനം നാഗരാജാവിന്റെ പൂജ ആരംഭിച്ചു

Published

on

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തര്‍ജ്ജനം ഇന്ന് ക്ഷേത്ര ശ്രീകോവിലില്‍ നാഗരാജാവിന്റെ പൂജ ആരംഭിച്ചു.ഉമാദേവി അന്തര്‍ജ്ജനത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് നിയോഗം. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 9നാണ് ഉമാദേവി അന്തര്‍ജ്ജനം സമാധിയായത്. തുടര്‍ന്നുള്ള സംവത്സര ദീക്ഷ പൂര്‍ത്തിയായതോടെയാണ് സാവിത്രി അന്തര്‍ജ്ജനം പൂജകള്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഉമാദേവി അന്തര്‍ജ്ജനത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നതിനൊപ്പം നിലവറയുടെ തെക്കേത്തളത്തില്‍ പുതിയ അമ്മയുടെ സ്ഥാനാരോഹണവും നടന്നിരുന്നു. അന്തരിച്ച അമ്മയുടെ പാദതീര്‍ത്ഥം അഭിഷേകം ചെയ്താണ് സാവിത്രി അന്തര്‍ജ്ജനം മുഖ്യപൂജാരിണിയായി അവരോധിക്കപ്പെട്ടത്. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്ബൂതിരിയുടെയും ആര്യ അന്തര്‍ജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് സാവിത്രി അന്തര്‍ജ്ജനം (83). മുന്‍കാരണവര്‍ എം.വി.സുബ്രഹ്മണ്യന്‍ നമ്ബൂതിരിയുടെ ഭാര്യയുമാണ്.

Advertisement
inner ad
Continue Reading

Alappuzha

പള്ളിപ്പുറത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയുടെ അറിവോടെ

Published

on


ചേര്‍ത്തല: പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയുടെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തിയത് അമ്മ ആശയുടെ അറിവോടെ. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആശയ്ക്ക് കുഞ്ഞ് ജനിച്ചത് ആശയുടെ ഭര്‍ത്താവ് അറിഞ്ഞിരുന്നുവെന്നും കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത് വിലക്കിയിരുന്നതായും ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം പഞ്ചായത്ത് ഏറ്റെടുത്ത് സംസ്‌കരിച്ചു

പ്രസവശേഷം കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവരുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നതിനാല്‍ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലിട്ട് ആണ്‍ സുഹൃത്തായ രതീഷിനെ ഏല്‍പ്പിച്ചു. ബിഗ് ഷോപ്പറില്‍ സ്‌കൂട്ടറില്‍ വച്ച് രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ ശേഷം കുഞ്ഞു കരഞ്ഞതോടെ പെട്ടെന്ന് തന്നെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് വീടിനു തൊട്ടടുത്ത് കുഴിച്ചിട്ടു. ആശകുഞ്ഞിനെ വിറ്റ വിവരം പ്രചരിച്ചതും പോലീസ് അന്വേഷണം തുടങ്ങിയതും അറിഞ്ഞതോടെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചു കളയാന്‍ തീരുമാനിച്ചുവെന്ന് ആലപ്പുഴ എസ് പി, മോഹനചന്ദ്രന്‍ പറഞ്ഞു.

Advertisement
inner ad

രതീഷ് ഒറ്റയ്ക്കാണോ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയും നടത്തും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം പഞ്ചായത്ത് ഏറ്റെടുത്ത് സംസ്‌കരിച്ചു. കേസില്‍ അമ്മയ്ക്കും ആണ്‍ സുഹൃത്തിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisement
inner ad
Continue Reading

Alappuzha

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം; അമ്മയും സുഹൃത്തും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്

Published

on

ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ അമ്മയും സുഹൃത്തും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തി. ആൺസുഹൃത്ത് രതീഷിൻ്റെ വീട്ടിൽ കുഞ്ഞിനെ കു ഴിച്ചു മൂടിയെന്ന് ഇരുവരും പോലീസിൽ മൊഴി നൽകി.

സംഭവത്തിൽ കുട്ടിയുടെ അമ്മ ആശയേയും സുഹൃത്ത് രതീഷിനെയും കസ്റ്റഡിയിലെടുത്തു. രണ്ട് കുട്ടികളുടെ അമ്മയായ ചേർത്തല ചേന്നം പള്ളിപ്പുറം സ്വദേശിനി ആശ ഓഗസ്റ്റ് 31 നാണ് പ്രസവശേഷം വീട്ടിലെത്തിയത്. യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കറാണ് പോലീസിൽ വിവരം അറിയിച്ചത്. പിന്നീട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവർ ചോദി ച്ചപ്പോൾ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്ന് പറഞ്ഞു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തി ലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കസ്റ്റഡിയിലുള്ള ഇരുവരെയും രതീഷിന്റെ വീട്ടിൽ എത്തിച്ച് കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

Advertisement
inner ad
Continue Reading

Featured