ദത്ത് വിവാദം: യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു

ദത്ത് കേസിൽ അനുപമയ്ക്ക് നീതി ലഭിക്കുവാൻ വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് വനിതാ നേതാക്കൾക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കടത്തുവാൻ കൂട്ടുനിന്നവർക്കൊപ്പം സർക്കാരും സിപിഎമ്മും നിലയുറപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായരുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവസ്ഥലത്തുനിന്ന് ഉച്ചയോടെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പ്രവർത്തകരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുകയും പുലർച്ചെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ വീണ എസ് നായർ, ചിത്രാ ദാസ്, ജില്ലാ ഭാരവാഹികളായ അഖില,സജ്ന ബി സാജൻ, സുബിജ, അനുഷ്മ ബഷീർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാനി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

Related posts

Leave a Comment