രമ സജീവന്റെ ചിത്രം’ ചിരാത്‌ ‘: ഡിസംബർ 23ന്‌ ആറ് ഒടിടി പ്ലാറ്റുഫോമുകളിലൂടെ പ്രേക്ഷകരിലേക്ക്

വീട്ടമ്മയായ രമ സജീവൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിരാത്‌ എന്ന ചലച്ചിത്രം ആറ് ഒ ടി ടി പ്ലാറ്റുഫോമുകളിലൂടെ ഡിസംബർ 23ന് പ്രേക്ഷകരിലെത്തും. ആർട്ട് പോയിന്റ് ക്രിയേഷൻസിന്റെ ബാനറിൽ നിതിൻ സജീവൻ ആണ് ചിത്രം നിർമിച്ചത്. ഹൈ ഹോപ്സ്,മെയിൻ സ്‌ട്രീം,ലൈം ലൈറ്റ്,ഫസ്റ്റ് ഷോസ്,സിനീയ, കൂടെ എന്നിവയാണ് ഒ ടി ടി പ്ലാറ്റുഫോമുകൾ.

എല്ലാവരും ഉണ്ടായിട്ടും ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന മീരയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.സംരക്ഷണം നൽകേണ്ടവർ തന്നെ ജീവിതം തച്ചുടയ്ക്കുമ്പോൾ ഒരു പെൺ കുഞ്ഞുമായി തീർത്തും ഒറ്റക്കാവുന്ന മീര.ജീവിതമെന്ന കളിയാട്ടത്തിനു മുന്നിൽ പകച്ചുപോകുമ്പോൾ പതറാതെ പിടിച്ചു നിൽക്കാൻ അവൾക്കു മുന്നിൽ തെളിയുന്ന ചില നിഴൽരൂപങ്ങൾ.അവർക്കൊപ്പം കനൽവഴികളിലൂടെ ഒന്നു കരയാൻ പോലുമാകാതെ ഒരമ്മ.

ഒടുവിൽ കൊടുങ്കാറ്റിലും അണയാത്ത ദീപമായി അവൾ ഉയിർ കൊള്ളുന്നു. ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളരാതെ ശക്തമായി തരണം ചെയ്യുമ്പോൾ മാത്രമാണ് മനുഷ്യൻ ജയിക്കുന്നതെന്നാണ് രമ സജീവൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകരോട് പറയുന്നത്.ബിജു ആറ്റിങ്ങൽ,പ്രസന്നൻ മഞ്ചക്കൽ, ഉണ്ണി താനൂര്, പ്രഭാത് വി.കെ.എം,സുബീഷ് ശിവരാമൻ,പി.കെ. ബിനീഷ്,ഷാജിക്ക ഷാജി, നിസാർ റംജാൻ,ഉണ്ണികൃഷ്ണൻ,അരുൺ പാലക്കാട്, ഷെഫീഖ്, സാദിഖ്, സാജു, മിഥില റോസ്, സന്ധ്യ,ഷാൻസി സലാം,അന്ന ഏഞ്ചൽ,വസന്തകുമാരി,ബേബി നിരഞ്ജന,മാസ്റ്റർ നവദേവ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം : സുൽഫി ഭൂട്ടോ.ക്രിയേറ്റീവ് ഹെഡ്:പി. കെ. ബിജു. എഡിറ്റിംഗ്: സുൽഫി ഭൂട്ടോ,മിഥുൻ ഭാസ്കർ.പശ്ചാത്തല സംഗീതം: അരുൺ പ്രസാദ്.മേക്കപ്പ് :ശിവരാജ് പാലക്കാട്.കോസ്റ്റ്യൂംസ് :ഷാജി കൂനമ്മാവ്.പ്രൊഡക്ഷൻ കൺട്രോളർ :ഷാജിക്ക ഷാജി.ആർട്ട്: ശ്രീനി കൊടുങ്ങല്ലൂർ,സ്റ്റിൽസ് : പ്രഭാത് വി. കെ.എം. പിആർഒ :റഹിം പനവൂർ. സംവിധാന സഹായികൾ :ജ്യോതിൻ വൈശാഖ്. മനോജ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : റഫീഖ് കണമ്പ്. തൊടുപുഴ, മൂലമറ്റം, കൂത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Related posts

Leave a Comment