കൊച്ചി : ടിപി ചന്ദ്രശേഖരൻ്റ ഭാര്യ ആർഎംപി നേതാവ് കെ.കെ രമ എംഎൽഎ പി ടി തോമസിൻ്റെ ഭാര്യ ഉമ തോമസിന് പിന്തുണയുമായി എത്തി. ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വെണ്ണല മണ്ഡലം തല വാഹന പര്യടന പ്രചരണ പരിപാടിയിലാണ് രമ യെത്തിയത്. പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എംഎൽഎ യാണ് രമ. കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ്. കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം നാളെകളിൽ ഉമയുമുണ്ടാവുമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. വാഹന പര്യടനത്തിനിടയിൽ മേൽത്തറ കോളനിയിൽ വോട്ടറുന്മാരെ വിടുകളിൽ എത്തി നേരിൽ കണ്ട് രമയും ഉമയും വോട്ട് അഭ്യർഥിച്ചത് പ്രദേശവാസികൾക്ക് കൗതുകമായി. പ്രദേശത്തെ അമ്പതോളം വീടുകൾ ഇരുവരും സന്ദർശിച്ചു. പ്രചാരണത്തിൻ്റെ ഭാഗമായി ഇന്നലെ നടന്ന കുടുംബ സംഗമങ്ങളിലും രമ പങ്കെടുത്തു.
ഉമക്ക് പിന്തുണയുമായി രമയെത്തി
