Connect with us
48 birthday
top banner (1)

Business

ആശ്വാസം; സ്വർണ വില ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

Avatar

Published

on

സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. 1520 രൂപയാണ് ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 52,560 രൂപയാണ്. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.


ഇന്നലെ പവൻ വില 240 രൂപ കൂടി 54000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഇതോടെ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാവുകയാണ്. എന്നാൽ വിൽക്കാനായി ആഗ്രഹിക്കുന്നവർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വരും.

Advertisement
inner ad

Business

വീണ്ടും ഉയരങ്ങളിലെത്തി സ്വര്‍ണവില

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 160 രൂപ കൂടി 53000 കടന്നു. 53,120 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Advertisement
inner ad
Continue Reading

Business

മത്സ്യത്തിനും പച്ചക്കറിയ്ക്കും പിന്നാലെ ധാന്യങ്ങൾക്കും വില വർധിച്ചു

Published

on

തിരുവനന്തപുരം: സാദാരണക്കാരെ കഷ്ടത്തിലാക്കി നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിക്കുന്നു. മത്സ്യത്തിനും പച്ചക്കറിയ്ക്കും പിന്നാലെ ധാന്യങ്ങൾക്കും വില കൂടി. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി. നിലവിലെ ധ്യാന്യവർഗങ്ങളുടെ വില തുവരപരിപ്പ് – 170 – 190, ചെറുപയർ – 150, വൻപയർ – 110, ഉഴുന്ന് പരിപ്പ് – 150, ഗ്രീൻപീസ് – 110, കടല – 125.

Advertisement
inner ad
Continue Reading

Business

കൊല്ലം സഹകരണ അർബൻ ബാങ്കിൽ
നാളെ മുതൽ മൊബൈൽ ബാങ്കിങ് സേവനം

Published

on

കൊല്ലം: കൊല്ലം സഹകരണ അർബൻ ബാങ്കിൽ ജൂൺ 20 മുതൽ മൊബൈൽ ബാങ്കിങ് സേവനം ഏർപ്പെടുത്തുന്നു. റിസർവ് ബാങ്ക് അനുമതിയോടെ ഐഎംപിഎസ്, ബിബിപിഎസ്, യുപിഐ പദ്ധതികളും ഇതോടൊപ്പം നിലവിൽ വരും. ഈ പദ്ധതികളുടെ ഉദ്ഘാടനം ഇന്നു രാവിലെ 11 ന് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ ഷൈനി സുനിൽ നിർവഹിക്കും. ബാങ്ക് ചെയർമാൻ അഡ്വ. സി.വി. പത്മരാജൻ അധ്യക്ഷത വഹിക്കും.
ഡിഐ കാർഡിന്റെ വിതരണം സി. വി. പദ്മരാജനും ക്യൂആർ കോർ ലോഞ്ചിം​ഗ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അബ്ദുൾ ഹലീമും നിർവഹിക്കും. വൈസ് ചെയർമാൻ അഡ്വ. കെ. ബേബിസൺ, ഡയറക്റ്റർ ബോ​ർഡ് അം​ഗങ്ങളായ ഡോ. ബി.എസ് സുരൻ (ബിഒഎം), ശാന്താ സുന്ദരേശൻ, ജി. മോഹൻ, എ. താഹ കോയ, പി. ​ഗം​ഗാധരൻ പിള്ള, എം.പി രവീന്ദ്രൻ, ഡി. ഹേമചന്ദ്രൻ, മാമേത്ത് നാരായണൻ, വി. ശാന്തകുമാരി, ശോഭന പ്രബുദ്ധൻ, ആർ. വിജയൻ (ബിഒഎം) എന്നിവർ പ്രസം​ഗിക്കും. മാനേജിങ് ഡയറക്റ്റർ ആർ. ശ്രീകുമാർ സ്വാ​ഗതവും ഡയറക്റ്റർ അഡ്വ. ശുഭദേവൻ നന്ദിയും പറയും.

Continue Reading

Featured