Technology
പേടിഎമ്മിന് ആശ്വാസം; വിലക്കുകൾ നീങ്ങുന്നു; ഓഹരികളില്‍ വന്‍ നേട്ടം
നിയമപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രവര്‍ത്തനം മന്ദഗതിയിൽ ആയിരുന്ന പേയ്മെന്‍റ് കമ്പനിയായ പേടിഎമ്മിന് ആശ്വസം. പുതിയ യുപിഐ ഉപയോക്താക്കളെ സ്വീകരിക്കുന്നതിന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കമ്പനിക്ക് അനുമതി നല്‍കി എന്നാണ് പുറത്തു വരുന്ന വിവരം. എന്‍പിസിഐ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കണം പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തേണ്ടതെന്ന് പേടിഎമ്മിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതോടെ പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്‍റെ ഓഹരികള്‍ 11 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷമാദ്യമാണ്, പേടിഎം ആപ്പില്‍ പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
Technology
ഐ.എസ്.ആര്‍.ഒയുടെ അഭിമാന ദൗത്യമായ ‘സ്‌പേഡെക്‌സ്’ സ്‌പേസ് ഡോക്കിങ് വിജയം
ബെംഗളുരു: ഐ.എസ്.ആര്‍.ഒയുടെ അഭിമാന ദൗത്യമായ ‘സ്‌പേഡെക്‌സ്’ സ്‌പേസ് ഡോക്കിങ് വിജയം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യമാണ് പൂര്‍ത്തിയാക്കിയത്. ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമായുണ്ടായിരുന്നത്.
ഡിസംബര്‍ 30നാണ് പി.എസ്.എല്‍.വി – സി60 റോക്കറ്റ് ഉപയോഗിച്ച് ചേസര്‍ (എസ്.ഡി.എക്‌സ് 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ് 02) എന്നീ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ഘട്ടം ഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ്. ശേഷം ഇവയെ വിഘടിപ്പിക്കുന്ന അണ്‍ഡോക്കിങ് നടത്തുകയും ചെയ്യുന്നതാണ് സ്‌പേഡെക്‌സ് ദൗത്യം. ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.
ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയിപ്പിക്കാന്‍ ഐ.എസ്.ആര്‍.ഒക്കായത്. ജനുവരി ഏഴിന് നടക്കാനിരുന്ന ദൗത്യം സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും സ്‌പേസ് ഡോക്കിങ് വിജയം. ബംഗളൂരു പീനിയയില്‍ സ്ഥിതി ചെയ്യുന്ന ഐ.എസ്.ആര്‍.ഒയുടെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കില്‍നിന്നാണ് (ഇസ്ട്രാക്ക്) ശാസ്ത്രജ്ഞര്‍ പേടകങ്ങളുടെ ഗതി നിയന്ത്രിച്ചത്.
മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യത്തിലേക്ക് നിര്‍ണായക ചുവടായാണ് ഐ.എസ്.ആര്‍.ഒയുടെ സ്‌പെയ്‌ഡെക്‌സ് വിജയത്തെ വിലയിരുത്തുന്നത്. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക
Technology
വാർത്താ പോഡ്‌കാസ്റ്റിന് സമാനമായ ഓഡിയോ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ
വാർത്തകൾ ഇനി ഓഡിയോ രൂപത്തിൽ കേൾക്കാം പുതിയ എ ഐ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. പുതിയ ഫീച്ചർ ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്ത് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ രൂപത്തിൽ ലഭിക്കും. അമേരിക്കയിലാണ് ഈ പുത്തൻ ഫീച്ചർ നിലവിൽ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ടെക്സ്റ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ ഓഡിയോയാക്കി മാറ്റുന്ന ഫീച്ചറാണ് ‘ഡെയ്‌ലി ലിസൺ’. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് അമേരിക്കയില്‍ ഈ പുതിയ ഗൂഗിള്‍ സേവനം ലഭ്യമാകും.
Technology
ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു; റെഡ്മി നോട്ട് 14 5ജി പതിപ്പിന്1000 കോടി വില്‍പ്പന നേട്ടം
കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്‍ എംഐ ഡോട്ട് കോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില.
അത്യാധുനിക സവിശേഷതകള്‍, തടസ്സമില്ലാത്ത പ്രകടനം, അതിവേഗത്തിലുള്ള 5ജി കണക്റ്റിവിറ്റി എന്നിവ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത മോഡല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായിട്ടുള്ളതാണ്. നേരത്തെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി രണ്ടാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ആയിരം കോടി വില്‍പ്പന നേട്ടം കൈവരിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ ബ്രാന്‍ഡിലുള്ള വിശ്വാസത്തിന്റെ തെളിവാണിതെന്നും അവര്‍ പറഞ്ഞു.
പുതിയ മോഡല്‍ ലളിതവും നവീനവുമാണ്. 17.5 സി.എം (6.88 ഇഞ്ച്) എച്ച്.ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയുള്ള മോഡലിന് 600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ഉണ്ട്. സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്ക്ക് മികച്ച ദൃശ്യാനുഭവവും വാഗ്ദാനം ചെയ്യുന്നു. നാല് എന്‍.എം ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 5ജി പ്രോസസര്‍ നല്‍കുന്ന ഈ ഉപകരണം മികച്ച കാര്യക്ഷമത ഉറപ്പാക്കുന്നുണ്ട്. 12 ജിബി വരെ വരെ റാമും 128 ജിബി യു.എഫ്.എസ് 2.2 സ്റ്റോറേജും ഉള്ളതിനാല്‍ മള്‍ട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, ആപ്പ് നാവിഗേഷന്‍ എന്നിവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതിലും മോഡലിന്റെ പ്രത്യേകതയാണ്. കൂടാതെ, ഒരു റ്റി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കുന്ന 50 എംപി എ.ഐ ഡ്യുവല്‍ ക്യാമറ സിസ്റ്റം, 18 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗോടുകൂടിയ 5160mAh ബാറ്ററി എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ ഒഎസ് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന മികച്ച ഉപയോക്തൃ ഇന്റര്‍ഫേസ് നല്‍കുന്നുണ്ട്.
അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി സീരീസ്, പുതുമ, പ്രകടനം, ഡിസൈന്‍ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തിലൂടെ മധ്യ വിഭാഗ സ്മാര്‍ട്ട്ഫോണിലെ ഏറ്റവും മികച്ചതെന്നാണ് അറിയപ്പെടുന്നത്. റെഡ്മി നോട്ട് 14 5ജി സെഗ്മെന്റിന്റെ ഏറ്റവും തിളക്കമുള്ള 120Hz AMOLED ഡിസ്പ്ലേ, ഏത് വെളിച്ചത്തിലും മികച്ച ദൃശ്യങ്ങള്‍ നല്‍കുന്നതാണ്. കൂടാതെ 50എംപി സോണി എല്‍വൈറ്റി 600 ക്യാമറ സജ്ജീകരണം, എല്ലാ സമയത്തും അതിശയകരവും വിശദമായതുമായ ഷോട്ടുകള്‍ പകര്‍ത്താന്‍ അനുയോജ്യവുമാണ്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login