യുക്രൈനില്‍ നിന്നെത്തുന്നവര്‍ക്ക് യാത്ര നിയന്ത്രണങ്ങളില്‍ ഇളവ്

ന്യുഡല്‍ഹി: രാജ്യാന്തര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ മാര്‍ഗരേഖകളില്‍ യുക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇളവ്. ഇന്ത്യയിലേക്ക് യാത്ര തിരിക്കും മുന്‍പ് വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ നല്‍കേണ്ട ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും യാത്ര തിരിക്കും മൂന്‍പും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്ന നിര്‍ദേശം ഒഴിവാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയില്‍ എത്തിയ ശേഷം 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന വ്യവസ്ഥയിലാണ് ഇവ ഒഴിവാക്കി നല്‍കുന്നത്. ഇന്നു വരെ 1156 ഇന്ത്യക്കാര്‍ നാട്ടില്‍ തിരിച്ചെത്തി. ഇവരില്‍ ആരെയും ഐസോലേഷനില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

Related posts

Leave a Comment