ചികിത്സയിലെ പിഴവ്ഃ അനന്യയുടെ ബന്ധുക്കള്‍‌ പരാതി നല്‍കും

കൊച്ചിഃ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നിയമനടപടിക്കൊരുങ്ങുകയാണു ബന്ധുക്കള്‍. ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായ അനന്യക്കു വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നണ് ആക്ഷേപം. ഇക്കാര്യം ഉന്നയിച്ച് വീണ്ടും ആഅശുപത്രിയിലെത്തിയ അനന്യക്ക് മര്‍ദനമേറ്റെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related posts

Leave a Comment