മോൻസൺ മാവുങ്കലുമായി ബന്ധം ; ശബരിമല ചെമ്ബോല വ്യാജരേഖ ; മാധ്യമ പ്രവർത്തകൻ സഹിൻ ആന്റണി രാജിവച്ചു

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ സഹിൻ ആന്റണി 24 ന്യൂസിൽ നിന്നും രാജിവച്ചു. കഴിഞ്ഞ ദിവസമാണ് സഹിൻ രാജിവച്ചത്.മാനേജ്‌മെന്റ് സഹിൻ ആന്റണിയോട് രാജിവയക്കാൻ ആവശ്യപ്പെടുകയായിരുന്നു.നേരത്തെ സഹിൻ ആന്റണിയെ അന്വേഷണ വിധേയമായി 24 ന്യൂസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ശബരിമല ചെമ്ബോല വിഷയത്തിൽ രേഖ വ്യാജമാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ സമ്മതിച്ചതിനു പിന്നാലെ സഹിനെതിരെ കടുത്ത നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന സൂചനകളും വന്നിരുന്നു.

ഇതിനു മുമ്ബായി സഹിനെ സ്ഥാപനത്തിൽ നിന്നും ഒഴിവാക്കാൻ മാനേജ്‌മെന്റിനുമേൽ ഡയറക്ടർമാരുടെ ഭാഗത്തിനിന്നും കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ഇതേ തുടർന്നാണ് രാജി എഴുതി വാങ്ങിയതെന്നാണ് വിവരം. നേരത്തെ മോൻസന്റെ എല്ലാ വീഡിയോകളും നിർമ്മിച്ചത് സഹിൻ ആന്റണിയാണെന്ന് തെളിഞ്ഞിരുന്നു.സഹിന്റെയും കുടുംബത്തിന്റെയും സാമ്ബത്തിക സ്രോതസും സാമ്ബത്തിക ചുറ്റുപാടും പോലീസ് അന്വേഷിച്ചിരുന്നു. കൊച്ചിയിൽ പല ബിനാമി ഇടപാടുകളും ഇയാൾക്ക് ഉള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഹിനെ വീണ്ടും ഈയാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

Related posts

Leave a Comment